‘കുമ്മനാന’യെ ഭയന്ന് കൊച്ചി മെട്രോ അധികൃതര്‍; ഭാഗ്യചിഹ്ന മത്സര അറിയിപ്പില്‍ തിരുത്തല്‍ വരുത്തി തലയൂരി

പേര് നിര്‍ദേശിക്കാനുള്ള അറിയിപ്പ്

കൊച്ചി: കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ ആനക്കുട്ടിക്ക് പേര് നിര്‍ദേശിക്കാന്‍ ഫെയ്‌സ് ബുക്കിനെ കൂട്ടുപിടിച്ച് ഇറങ്ങിയ കൊച്ചി മെട്രോ അധികൃതര്‍ പുലിവാല് പിടിച്ചു. ഒടുവില്‍ മത്സര അറിയിപ്പില്‍ രഹസ്യമായി തിരുത്തല്‍ വരുത്തി വരാന്‍ പോകുന്ന ‘പ്രശ്‌ന’ത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് മെട്രോ അധികൃതര്‍.

ഭാഗ്യചിഹ്നമായ ആനയക്ക് പേരിടാനുള്ള മത്സരത്തില്‍’ കുമ്മനാന’ എന്ന് പേര് ഏറെ മുന്നിലെത്തിയതോടെയാണ് വിഷയം പുലിവാലാകുമെന്ന് മെട്രോ നടത്തിപ്പുകാരായ കെഎംആര്‍എല്ലിന് മനസിലായത്. മെട്രോ ഉദ്ഘാടനവേദിയില്‍ പ്രധാനമന്ത്രിക്കൊപ്പം സ്ഥാനം പിടിച്ച് ‘കുമ്മനടി’ എന്ന പ്രയോഗത്തിന് തന്നെ കാരണക്കാരനായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അനുസ്മരിച്ചായിരുന്നു ലിജോ വര്‍ഗീസ് എന്നയാള്‍ ആനയ്ക്ക് ‘കുമ്മന്‍’ എന്ന പേര് നിര്‍ദേശിച്ചത്. ഈ പേര് തരംഗമായി ഏറെ മുന്നേറി വിജയത്തിനടുത്തെത്തിയപ്പോഴാണ് സ്വന്തം തടി രക്ഷിക്കാന്‍ മെട്രോ അധികൃതര്‍ മത്സര നിബന്ധനയില്‍ തിരുത്തല്‍ വരുത്തിയത്.

മത്സര നിബന്ധനയില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത അറിയിപ്പ്

മത്സര അറിയിപ്പ് നല്‍കിയിരിക്കുന്ന പേജില്‍ നിര്‍ദ്ദേശിക്കുന്ന പേരുകള്‍ കമന്റുകളായി രേഖപ്പെടുത്തണം, തുടര്‍ന്ന് ഷെയര്‍ ചെയ്യുകയും വേണം കൂടുതല്‍ ലൈക്കുകള്‍ കിട്ടുന്ന പേര് തെരഞ്ഞെടുക്കപ്പെടും എന്നതായിരുന്നു ഫെയ്‌സ്ബുക്ക് പേജില്‍ കൊച്ചി മെട്രോ വ്യവസ്ഥ വെച്ചിരുന്നത്. ‘പേര് നിര്‍ദ്ദേശിക്കൂ .. കണ്ണഞ്ചിപ്പിക്കുന്ന സമ്മാനങ്ങള്‍ നേടൂ’ എന്നായിരുന്നു കൊച്ചി മെട്രോ ഒഫീഷ്യല്‍ പേജിലൂടെ നല്‍കിയ പരസ്യം. അപ്പു, തൊപ്പി, കുട്ടന്‍ ഈ പേരൊന്നും വേണ്ട. അതൊന്നും സ്റ്റാറ്റസിന് ചേരില്ല. നല്ല ‘കൂള്‍’ ആയൊരു പേര് ആര്‍ക്ക് വേണമെങ്കിലും നിര്‍ദ്ദേശിക്കാം’. എന്ന പരസ്യം നവംബര്‍ 30നാണ് പ്രത്യക്ഷപ്പെട്ടത്. ഏറ്റവും ലൈക്ക് കിട്ടുന്ന മൂന്ന് പേരുകള്‍ മെട്രോ അധികൃതര്‍ വിലയിരുത്തി പേര് ഉറപ്പിക്കും. ഡിസംബര്‍ നാലാണ് അവസാന തിയതി.

ഇതിന് ലിജോ വര്‍ഗീസ് ‘കുമ്മനാന’ എന്ന് കമ്മന്റ് ചെയ്ത് ഷെയര്‍ ചെയ്യുകയായിരുന്നു. ‘കുമ്മനാന’ എന്ന പേര് അതിവേഗം ലൈക്കുകള്‍ വാരിക്കൂട്ടി മുന്നേറുകയായിരുന്നു. കൊച്ചി മെട്രോയുടെ പേര് നിര്‍ദ്ദേശിക്കല്‍ പോസ്റ്റിന് ഇതുവരെ 5000 lത്തില്‍ താഴെ ലൈക്ക് മാത്രമേയുള്ളൂ. എന്നാല്‍ കുമ്മനാന എന്ന പേര് നിര്‍ദ്ദേശിച്ച കമന്റിന് 11000 ലൈക്ക് കടന്നു. തൊട്ടുപിന്നാലെയുള്ള കുമ്മന്‍ എന്ന പേരിന് 2300 ലൈക്കുകളുണ്ട്. പിന്നാലെ ഫെയ്ക്ക് ഐഡികളുടെ രാജാവ് അശ്വതി അച്ചു എന്ന പേരുമുണ്ട്. ആനയ്ക്ക് ‘കുമ്മന്‍’ എന്ന് പേര് ഇടേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഒടുവില്‍ അറിയിപ്പില്‍ തിരുത്തല്‍ വരുത്തി കൊച്ചി മെട്രോ തലയൂരുകയായിരുന്നു.

വോട്ട് ചെയ്യാനായി ഈ ലിങ്ക് സന്ദര്‍ശിക്കുക- goo.gl/6ayT1j

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top