ഖമീസ് മുഷൈത്ത് ലക്ഷമാക്കി വിമത യമന്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

പ്രതീകാത്മക ചിത്രം

ഖമീസ് മുഷൈത്ത് ലക്ഷമാക്കി വിമത യമന്‍ ഹൂത്തികളുടെ മിസൈല്‍ ആക്രമണം. എന്നാല്‍ സൗദി പ്രതിരോധ സേന മിസൈല്‍ പ്രതിരോധിച്ചു. ഇതിനുമുമ്പും നിരവധി തവണ സൗദി ലക്ഷ്യമാക്കി ഹൂത്തി വിമതര്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യ സേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലിക്കിയാണ് ഇത് സംബന്ധമായ വിവരം അറിയിച്ചത്.

ബാലസ്റ്റിക്ക് മിസൈലടക്കമുള്ള ആയുധങ്ങള്‍ തീവ്രവാദികളുമായി ബന്ധമുള്ള സംഘടകളുടെ നിയന്ത്രണത്തിവരുന്നത് മേഖലക്കുമാത്രമല്ല, അന്താരാഷ്ട്ര സമൂഹത്തിനും വലിയ ഭീഷണിയാണെന്നും മാലിക്കി പറഞ്ഞു.

നേരത്തെ നവംബര്‍ നാലിന് യമനില്‍നിന്നും റിയാദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി തൊടുത്തുവിട്ട മിസൈല്‍ സൗദി സേന തകര്‍ത്തിരുന്നു. യമനില്‍ ആഭ്യന്തര പ്രശ്‌നം രൂക്ഷമായതിന് ശേഷം സൗദിയിലേക്ക് ഇതിനകം 78 മിസൈലുകളാണ് യമന്‍ ഭാഗത്തുനിന്നും തൊടുത്തുവിട്ടിരുന്നതെന്ന് അറബ് ലീഗ് പറഞ്ഞതായി അല്‍അറേബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top