“ബാന്റുമേളോം കണ്ണാട്ടുപാട്ടും മെത്രാനച്ചന്റെ ആശീര്‍വാദോം.. നടത്തിച്ച ഈ ഞാന്‍ പോലുമൊന്ന് മരിക്കാന്‍ കൊതിച്ചുപൊയി”, ഈമയൗ ട്രെയ്‌ലര്‍ പുറത്തിറങ്ങി

വീണ്ടും രസകരമായി മറ്റൊരു ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം കൂടി പുറത്തുവരുന്നു. ഈമൈയൗ എന്ന ചിത്രത്തിന്റെ ചില ടീസറുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്ന് ട്രെയിലറും പുറത്തുവന്നിട്ടുണ്ട്.

ഒരു മരണമാണ് ടീസറിലും ട്രെയിലറിലും നിറഞ്ഞ് നില്‍ക്കുന്നത്. മരണത്തെപ്പോലും അതീവ രസകരമായി ചിത്രീകരിക്കുന്നുവെന്നതാണ് പുറത്തുവന്ന ടീസറില്‍നിന്നും ട്രെയിലറില്‍നിന്നും മനസിലാകുന്നത്. രസകരമായ പല സംഭാഷണ ശകലങ്ങളും പുറത്തുവന്നിട്ടുണ്ട്.

പിഎഫ് മാത്യൂസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം നിര്‍മിക്കുന്നത് രാജേഷ് ജോര്‍ജ്ജ് കുളങ്ങരയാണ്. ഷൈജു ഖാലിദ് ക്യാമറ. എഡിറ്റിംഗ് ദീപു ജോസഫ്, സംഗീതം പ്രശാന്ത് പിള്ള.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top