തന്നെക്കാളും വലിയ കാലുകള്‍; മന്തിന്റെ ദുരിതം പേറി ഏഴുവയസ്സുകാരി

താഹിറാ ഖാന്‍

ഇസ്‌ലാമാബാദ്: കൊതുക് തന്ന  മാറാവ്യാധി കാരണം താഹിറാ ഖാന്‍ എന്ന ഏഴു വയസുകാരിയുടെ ജീവിതം വീട്ടിനുള്ളിലെ നാലു ചുമരുകള്‍ക്കുളളില്‍ തളച്ചിടപ്പെട്ടിരിക്കുകയാണ്. തന്നെക്കാള്‍ വലിപ്പമുള്ള കാലുകളായതിനാല്‍ ഒന്ന് നടക്കാനോ പുറത്തുപോകാനോ  ഒന്നും തന്നെ  പാകിസ്താന്‍കാരിയായ പെണ്‍കുട്ടിക്ക് സാധിക്കുന്നില്ല.

മൂന്ന് മാസം കൊണ്ടാണ് താഹിറയുടെ കാലിന്റെ വലിപ്പം വര്‍ദ്ധിക്കാന്‍ തുടങ്ങിയത്.  കാലിന്റെ വലിപ്പം കൂടും തോറും അസഹ്യമായ വേദയും ആരംഭിച്ചു. ഇതോടെ സ്‌കൂള്‍ എന്ന സ്വപ്നവും മറ്റു കുട്ടികളെപ്പോലെ കളിക്കണം എന്നുള്ള ആഗ്രഹവും ഈ കുട്ടിക്ക് നഷ്ടമായി.

ജനിച്ച ഉടനെ തന്നെ താഹിറയുടെ കാലുകള്‍ക്ക് അസ്വഭാവിക തോന്നിയിരുന്നു. എന്നാല്‍ അന്ന് അത് കാര്യമായി എടുത്തില്ല. എന്നാല്‍ കുട്ടിയുടെ കാലിന്റെ വലിപ്പം വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോഴാണ് മാതാപിതാക്കള്‍ താഹിറയുമായി ഡോക്ടറെ സമീപിച്ചത്. അപ്പോഴാണ് കുട്ടിയുടെ അസുഖം മന്താണെന്ന് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്.

കിടക്കിയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് പെണ്‍കുട്ടി ഇപ്പോള്‍ ഉള്ളത്. കുട്ടിയുടെ അവസ്ഥ ഓരോ നിമിഷവും മോശമായി കൊണ്ടിരിക്കുകയാണ്. അവള്‍ ഒരുപാട് വേദന സഹിക്കുന്നതായി താഹിറയുടെ വീട്ടുകാര്‍ പറയുന്നു.

മകളുടെ ചികിത്സക്കായുള്ള പണം കണ്ടെത്താന്‍ പോലുമാകാതെ വിഷമിച്ചിരിക്കുകയാണ് താഹിറയുടെ പിതാവായ ബസര്‍ ഖാന്‍. എങ്ങനെയെങ്കിലും പണം കണ്ടെത്തി തന്റെ മകള്‍ പഴയതുപോലെ നടക്കുന്നത് കാണണമെന്നുമാത്രമാണ് ബസര്‍ ഖാനുള്ളത്. അസുഖം മാറി എല്ലാ കുട്ടികളും പോകുന്നതു പോലെ സ്‌കൂളില്‍ പോകണമെന്നാണ് ആരും ചോദിക്കുമ്പോഴും വേദന കടിച്ചമര്‍ത്തി താഹിറയും പറയുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top