മൈക്കാണെന്ന് കരുതി എടുത്തത് ടോര്‍ച്ച്; വേദിയില്‍ ചിരിപടര്‍ത്തി മമതാ ബാനര്‍ജി (വീഡിയോ)

മമതാ ബാനര്‍ജി

കൊല്‍ക്കത്ത: ചടങ്ങില്‍  എത്തിയപ്പോള്‍ ടോര്‍ച്ചെടുത്ത് സംസാരിക്കാന്‍ നോക്കി വേദിയില്‍ ചിരിപടര്‍ത്തിയ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു മമത. ചടങ്ങില്‍ സംസാരിക്കാനായി ക്ഷണിച്ചപ്പോള്‍  മമത അടുത്ത് നിന്ന ആളുടെ കൈയിലിരുന്ന ടോര്‍ച്ച് മൈക്കാണെന്ന് കരുതി പിടിച്ചുവാങ്ങി. ഇത് മുഖത്തേക്ക് ഉയര്‍ത്തി സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ലൈറ്റ് മുഖത്തടിച്ചു.  അപ്പോഴാണ് താന്‍ എടുത്തത് മൈക്ക് അല്ലെന്ന് മമതയ്ക്ക് മനസിലായത്.

മമതയ്ക്ക് പറ്റിയ അബദ്ധം മനസിലാക്കി വേദിയില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ ഉടന്‍ തന്നെ ടോര്‍ച്ച് വാങ്ങി മൈക്ക് കൈമാറി.

DONT MISS