ആഞ്ചലീന ജോളിയെപ്പോലെ സുന്ദരിയാകാന്‍ അമ്പത് ശസ്ത്രക്രിയകള്‍ ചെയ്ത് 19കാരി; എല്ലാം കഴിഞ്ഞപ്പോള്‍ എല്ലും തോലുമായി

സൗന്ദര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തും ചെയ്യാന്‍ തയ്യാറാകുന്നവരുണ്ട്. എത്ര വേദന സഹിക്കാനും തയ്യാറാകും. എല്ലാക്കാര്യത്തിലും ഇഷ്ടതാരങ്ങളെ അനുകരിക്കാന്‍ ശ്രമിക്കുന്നവരാണ് ചിലര്‍. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന പ്രയോഗം പോലെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ച് ഉള്ളത്കൂടി കളഞ്ഞുകുളിക്കുമ്പോഴേ പലര്‍ക്കും ബോധോദയമുണ്ടാകാറുള്ളൂ. ഇങ്ങനെ ഇഷ്ടതാരത്തെപ്പോലെയാകാന്‍ അമ്പത് ശസ്ത്രക്രിയകള്‍ ചെയ്ത് ഒടുവില്‍ എല്ലുംതോലുമായ അവസ്ഥയിലാണ് 19കാരിയായ ഒരു ഇറാനി പെണ്‍കുട്ടി.

സഹര്‍ തബര്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ്

സഹര്‍ തബര്‍ എന്ന പെണ്‍കുട്ടിയാണ് അനുകരണം കാരണം ദുരവസ്ഥയിലായിരിക്കുന്നത്. ഹോളിവുഡ് നടി ആഞ്ചലീന ജോളിയാണ് സഹറിന്റെ ഇഷ്ടതാരം. അതി സുന്ദരിയായ ആഞ്ചലീന ജോളിയെപ്പോലെയാകുക എന്നതായിരുന്നു സഹറിന്റെ ഏറ്റവും വലിയ ആഗ്രഹം. ഇതിനായി ശരീര ഭംഗിയില്‍ മാറ്റം വരുത്താനായി അമ്പത് ശസ്ത്രക്രിയകള്‍ക്കാണ് സഹര്‍ വിധേയയായത്. ശരീര ഭാരം 40 കിലോയായി നിലനിര്‍ത്താനായി മാസങ്ങളോളം ഡയറ്റ് ചെയ്തു. ഒടുവില്‍ ആളെ തിരിച്ചറിയാന്‍ പറ്റാത്തവിധം മുഖവും ശരീരവും വികൃതമായി.

സഹര്‍ ശസ്ത്രക്രിയയ്ക്ക് ശേഷം

എങ്കിലും സഹറിന് നിരാശ്ശയൊന്നുമില്ല. താന്‍ ഏറെക്കുറെ ആഞ്ചലീന ജോളിയെപ്പോലെ തന്നെയായി എന്നാണ് സഹറിന്റെ വിശ്വാസം. അതുകൊണ്ടു തന്നെ സഹര്‍ സ്ഥിരമായി തന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുണ്ട്. നിലവില്‍ രണ്ടര ലക്ഷത്തിലധികം ഫോളേവേഴ്‌സും സഹറിനുണ്ട്.

സഹറിന്റെ ചിത്രങ്ങള്‍ കണ്ട് അന്തം വിട്ട ഫോളേവേഴ്‌സ് പറയുന്നത് ഇപ്പോള്‍ പെണ്‍കുട്ടിയെ കാണാന്‍ ആനിമേറ്റഡ് മ്യൂസിക്കല്‍ ഫാന്റസി ഫിലിം കോര്‍പ്‌സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെയുണ്ടെന്നാണ്. പഴയ രൂപം അതിസുന്ദരമായിരുന്നെന്നാണ് ചിലരുടെ പ്രതികരണം.

കോര്‍പ്‌സ് ബ്രൈഡിലെ കാര്‍ട്ടൂണ്‍ കഥാപാത്രം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top