അഴിമതിയുടെ പേരില്‍ അറസ്റ്റ് ചെയ്ത രാജകുമാരനെ വിട്ടയച്ചു; അഴിമതിയിലൂടെ നേടിയ തുക തിരിച്ചടച്ചെന്ന് ന്യായം!

പ്രതീകാത്മക ചിത്രം

അഴിമതിയുടെ പേരില്‍ മൂന്നാഴ്ച്ച മുമ്പ് സൗദിയില്‍ അറസ്റ്റിലായ പ്രമുഖരില്‍ രാജകുമാരനെ വിട്ടയച്ചതായി റിപ്പോര്‍ട്ട്. അഴിമതിയിലൂടെ നേടിയ തുക തിരിച്ചതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. നാനൂറു കോടി റിയാല്‍ തിരിച്ചടച്ചതായാണ് റിപ്പോര്‍ട്ട്.

നവംബര്‍ നാലിനായിരുന്നു സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ അധ്യക്ഷനായികൊണ്ട് അഴിമതി വിരുദ്ധ കമ്മിറ്റി രൂപികരിച്ചത്. തുടര്‍ന്ന് പ്രമുഖരായ രാജകുമാരന്മാരും മന്ത്രിമാരും വ്യവസായ പ്രമുഖരും ഉള്‍പ്പെടെ 200 ലേറെ പേരെ സൗദിയില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരില്‍ ഒരു രാജകുമാരനെ സുരക്ഷാ വകുപ്പ് വിട്ടയച്ചതായാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പൊതുഖജനാവില്‍ തുക തിരിച്ചടച്ച് മോചനം സാധ്യമാക്കുവാന്‍ അന്വേഷണ ഏജന്‍സികളുമായി ധാരണയിലെത്തിയതോടെയാണ് രാജകുമാരനെ വിട്ടയച്ചത്. എത്ര തുക തിരിച്ചടച്ചു എന്ന കാര്യം വ്യക്തമാക്കപ്പെട്ടിട്ടില്ല. നൂറ് കോടിയിലധികം ഡോളര്‍ രാജകുമാരന്‍ തിരിച്ചടച്ചുവെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. അഴിമതി നടത്തിയതായി രാജകുമാരന്‍ സമ്മതിച്ചതായും റിപ്പോര്‍ട്ട്‌ചെയ്യപ്പെടുന്നുണ്ട്. രാജകുമാരനെ പോലെ മറ്റു മൂന്നു പേര്‍കൂടി അഴിമതി തുക തിരിച്ചുനല്‍കി മോചനത്തിന് ധാരണയായിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top