കുവൈത്ത്-കൊച്ചി ജസീറ എയര്‍വെയ്‌സ് സര്‍വീസ് ആരംഭിക്കുന്നത് ജനുവരിയില്‍

കുവൈത്തില്‍ നിന്നും കൊച്ചിയിലേക്കുള്ള ജസീറ എയര്‍വെയ്‌സിന്റെ പ്രഥമ വിമാന സര്‍വീസ് ജനുവരി 18 നു ആരംഭിക്കും. ഉച്ചക്ക് 12.45ന് കുവൈത്തില്‍ നിന്നും പുറപ്പെട്ട് രാത്രി 8:10ന് കൊച്ചിയിലേക്ക് എത്തുന്ന രീതിയിലാണു സമയം ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലായി ആഴ്ചയില്‍ 4 സര്‍വീസുകളായിരിക്കും ഉണ്ടാവുക എകണോമിക് ക്ലാസ് യാത്രക്കാര്‍ക്ക് 30കിലോയും ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്ക് 50കിലോയുമാണു ലഗേജ് അലവന്‍സ് അനുവദിച്ചിരിക്കുന്നത് എന്ന് സിഇിഒ. രോഹിത് രാമചന്ദ്രന്‍ അറിയിച്ചു. നവമ്പര്‍ 16ന് ജസീറ എയര്‍വെയ്‌സ് ഹൈദരബാദിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ച് കൊണ്ടാണ് ഇന്ത്യയിലേക്കുള്ള സര്‍വീസിന് തുടക്കം കുറിച്ചത്. ഇതിനു പുറമെ ജനുവരി 17ന് അഹമ്മദാബാദിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നതായും അദ്ദേഹം അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top