കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ സാധ്യമാകാന്‍ പണം ഇന്ന് അടയ്ക്കണം: സുമനസ്സുകളുടെ കനിവ് തേടി പന്ത്രണ്ട് വയസുകാരന്‍

നെവില്‍ റോയി

പാലക്കാട്: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് പന്ത്രണ്ടുവയസ്സുകാരന്‍ ചികിത്സാ സഹായം തേടുന്നു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടി സ്വദേശി നെവില്‍ റോയിയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ മാത്രമാണ് ഏക പോംവഴി.

കാഞ്ഞിരപ്പുഴ, ഇരുമ്പകച്ചോലയില്‍ താമസിക്കുന്ന പാമ്പനച്ചാലില്‍ റോയിയുടെ മകനാണ് നെവില്‍. എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയെ രക്ഷിക്കാനായി ശസ്ത്രക്രിയ മാത്രമാണ് മുന്നിലുള്ളത്. നെവിലിന്റെ സഹോദരന്‍ പവില്‍ റോയ് കരള്‍ നല്‍കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ശസ്ത്രക്രിയയ്ക്കും തുടര്‍ചികിത്സയ്ക്കുമായി ഏകദേശം 35 ലക്ഷം രൂപ ചെലവുവരും. ഇതില്‍ 18 ലക്ഷം രൂപ ശസ്ത്രക്രിയക്ക് മുന്‍പ് ആശുപത്രിയില്‍ കെട്ടിവെയ്ക്കുകയും വേണം. ശസ്ത്രക്രിയക്കായി തുകകെട്ടിവെക്കേണ്ട അവസാന തീയതി ഇന്നാണ്.

ഭാരിച്ച  ചികിത്സാചെലവില്‍ മുന്നോട്ട് പോകാനാകാത്ത അവസ്ഥയിലാണ് ഈ നിര്‍ധന കുടുംബം. പല ആശുപത്രികളിലായി 10 മാസത്തിലേറെ നീണ്ട ചികിത്സയില്‍ ഇപ്പോള്‍ തന്നെ അഞ്ച് ലക്ഷം രൂപയിലേറെ കടമുണ്ട്. സുമനസ്സുകളുടെയും നാട്ടുകാരുടേയും സഹായമുണ്ടെങ്കില്‍ മാത്രമേ കുട്ടിയുടെ തുടര്‍ചികിത്സ സാധ്യമാകൂ. ഇതിനായി മണ്ണാര്‍ക്കാട് എസ്ബിഐ ശാഖയില്‍ ശ്രീ എംബി രാജേഷ് എംപിയുടെ നേതൃത്വത്തില്‍ ചികിത്സാ ധനസമാഹരണത്തിനായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.

ബാങ്ക് അക്കൗണ്ട്‌ വിശദാംശങ്ങള്‍

Nevil Roy Chikitsa Sahaya Nidhi

അക്കൗണ്ട് നമ്പര്‍: 37323269768

SBI Mannarkkad (Old SBI) 

ഐഎഫ്എസ്‌സി കോഡ്: SBIN0070181

ഫോണ്‍ നമ്പര്‍: 8281779165

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top