സൗദി അറേബ്യയയില്‍ വിട്ടുതടങ്കിലായ യുവതിക്ക് ജില്ലാ ഭരണകൂടം ഇടപെട്ട് മോചനം

കാസര്‍ഗോഡ്: പുളുവിഞ്ചി പട്ടികവര്‍ഗ്ഗ കോളനയിലെ അമ്മാളു വിനെയാണ് ജില്ലാ ഭരണകൂടം ഇടപെട്ട് നാട്ടിലെത്തിച്ചത്.സെപതംബര്‍ 28 നാണ് വിട്ടുജോലിക്കായി അമ്മാളു സൗദിയിലെത്തുന്നത് .1500 സൗദി റിയാല്‍ നല്‍കാമെന്നായിരുന്നു ഏജസിയുടെ വാഗ്ദാനം.എന്നാല്‍ 1000 സൗദി റിയാല്‍ നല്‍കാന്‍ മാത്രമേ വിട്ടുക്കാര്‍ തയ്യാറായുള്ളു .ഇതിന് വിസമ്മതിച്ച അമ്മാളുവിനെ ഏജന്‍സി മറ്റൊരിടത്തേക്ക് ജോലി തരപ്പെടുത്തി കൊടുക്കുകയായിരുന്നു .

ഇവിടെ നിന്നും യുവതിക്ക് ക്രൂര മര്‍ദ്ദനമാണ് ഏല്‍ക്കേണ്ടി വന്നത് .വിട്ടുതടങ്കലിലായ യുവതിയുടെ കഥയറിഞ്ഞ നാട്ടുകാര്‍ സംഭവം ജില്ലാ കളക്ടര്‍ ജീവന്‍ ബാബുവിന്റെ ശ്രദ്ധയില്‍ പെടുത്തുകയും വിവരം സൗദി ഇന്ത്യന്‍ എംബസിക്ക് കൈമാറുകയും ചെയ്യതു.ഇതോടെ യുവതിയെ സൗദിയിലെത്തിച്ച ഏജന്‍സിക്ക് ഇവരെ നാട്ടിലേക്ക് തിരികെ എത്തിക്കാന്‍ നിര്‍ബന്ധ തിരായി .കോഴിക്കോട് വിമാനതാവളത്തിലെത്തിയ അമ്മാളുവിനെ ബന്ധുക്കള്‍ സ്വദേശമായ കുറ്റിക്കോലില്‍ എത്തിച്ചു .തന്നെ വഞ്ചിച്ച ഏജന്‍സിക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് അമ്മാളു

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top