സൗദിയില്‍ ആറ് യമന്‍ പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി

പ്രതീകാത്മക ചിത്രം

സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ അബഹ സിറ്റിയില്‍ ഇന്ന് രാവിലെ ആറ് യമന്‍ പൗരന്‍മാര്‍ക്ക് വധശിക്ഷ നല്‍കി. സൗദി പൗരന്‍മാരെ കൊള്ള ചെയ്യുകയും വധിക്കുകയും ചെയ്ത കുറ്റത്തിനാണ് ആറ് പേരടങ്ങുന്ന സംഘത്തിന് വധ ശിക്ഷ നല്‍കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മൂന്ന് സ്വദേശികളെയാണ് കവര്‍ച്ചക്കിടെ സംഘം കൊന്നത്.

സംഘത്തിലെ ആറ് പേരും യമനികളാണ്. കവര്‍ച്ച ലക്ഷ്യമാക്കിയാണ് ഇവര്‍ സംഘം രൂപീകരിച്ചത്. നേരത്തെ പിടികൂടിയ ഇവരുടെ കുറ്റം തെളിയിക്കപ്പെട്ടതോടെയാണ് ആറ്‌പേര്‍ക്കും ഇന്ന് രാവിലെ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍പെട്ട അബഹ സിറ്റിയില്‍വെച്ച് വധശിക്ഷ നല്‍കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരന്‍മാരെ കൊള്ള ചെയ്യുകയും വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുകയും മൂന്ന് പേരെ ഇവര്‍ വധിക്കുകയും ചെയ്തിരുന്നു. കൊള്ളക്കിടെ ഒരു സ്ത്രീയെ കുത്തി പരിക്കേല്‍പിക്കുകയും ചെയ്തിരുന്നു.

അലി അല്‍ അഹമ്മദ് ബസാലി, സാദിഖ് അഹ്മദ് സഗീര്‍ അല്‍ ഖതാഫി, മുഹമ്മദ് മുഹമ്മദ് ഹസ്സന്‍ അല്‍ബസാലി, സാലി മുഹമ്മദ് ഹസന്‍ മാല്‍ദി, സാഇദ് മജ്ദര്‍ അഹമ്മദ് അശി, അബ്ദുള്ള ഷുഐല്‍ ഹസ്സന്‍ മാല്‍ദി എന്നീ യമന്‍ പൗരന്‍മാര്‍ക്കാണ് വധശിക്ഷ നല്‍കിയത്. ഇവര്‍ ആറ് പേരും കൊള്ള സംഘം രൂപീകരിക്കുകയും സദി പൗരന്‍ന്‍മാരെ ലക്ഷൃമിട്ട് ആക്രമിക്കുകയും സൗദി പൗരന്‍മാരുടെ വസ്തുവകകള്‍ കൊള്ള നത്തുകയും ചെയ്യുക പതിവാക്കിയിരുന്നു.

ഫാറ അസീരി എന്ന സ്വദേശി പൗരന്റെ മകള്‍ ഹൈഷിമ എന്ന പെണ്‍കുട്ടിയെ ഉറക്കത്തില്‍ കൊല്ലുകയും അവളുടെ ഭവര്‍ത്തവിനെ അപമാനിക്കുകയും ഇവരുടെ വീട് കൊള്ളയടിച്ച് പണവും സ്വര്‍ണ്ണാഭരണവും കവര്‍ച്ച ചെയ്തതായും ഇവര്‍ക്കെതിരെ കേസുണ്ടായിരുന്നു. അലി ബിന്‍ ഹസ്സന്‍ ബിന്‍ മുഹമ്മദ് അല്‍ മാഫ എന്ന മറ്റൊരു സ്വദേശിപൗരനെ ഉറക്കത്തില്‍ ശ്വാസംമുട്ടിച്ച് കൊല്ലുകയും ഇയാളുടെ പണമടക്കമുള്ള വിലപ്പെട്ട വസ്തുക്കള്‍ പ്രതികള്‍ കൊള്ളയടിക്കുകയും ചെയ്തിരുന്നു.

അലി അല്‍ ബസാലി, അബ്ദുള്ള ഷുഐല്‍ എന്നി കുറ്റവാളികള്‍ മുഹമ്മദ് ബിന്‍ അഹമ്മദ് അല്‍ ഹത്താമി എന്ന സ്വദേശി പൗരനെ ഉറക്കത്തില്‍ ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്കടിച്ച് കൊല്ലുകയും ഇയാളുടെ ഭാര്യയെ പരിക്കേല്‍പിക്കുകയും വീട് കൊള്ള ചെയ്യുകയും ചെയ്തു. മയക്കുമരുന്ന് കടത്ത്, കൊള്ള, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയവക്ക് സൗദിയില്‍ ശരീഅത്ത് നിയമമനുസരിച്ച് വധശിക്ഷയാണ് നല്‍കാറുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top