മുംബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ പാകിസ്താന് കേരള സൈബര്‍ വാരിയേഴ്‌സിന്റെ കിടിലന്‍ പണി; 400 സൈറ്റുകള്‍ ഹാക്ക് ചെയ്തു


കൊച്ചി: രാജ്യത്തിന്റെ മന:സാക്ഷിയില്‍ ഒരിക്കലും ഉണങ്ങാത്ത മുറിവ് നല്‍കിയ മുംബൈ ഭീകരാക്രമണത്തിന്റെ ഓര്‍മദിനമാണ് നവംബര്‍ 26. സാധാരണക്കാരും സൈനികരും പൊലീസുകാരും ഉള്‍പ്പെടെ 166 പേരുടെ ജീവനെടുത്ത ഭീകരാക്രണം. ഇന്ന് ആ ഭീകരതയുടെ ഒന്‍പതാം വാര്‍ഷികമാണ്.

അയല്‍രാജ്യമായ പാകിസ്താനില്‍ നിന്നുള്ള ഭീകരതയുടെ ഏറ്റവും കൊടിയ രൂപമായിരുന്നു മുംബൈ ഭീകരാക്രമണം. പാകിസ്താന്‍ തീറ്റിപ്പോറ്റി വളര്‍ത്തുന്ന ഭീകരസംഘടനകള്‍ ഇന്ത്യയ്ക്ക് നേരെ നടത്തിയ നാണംകെട്ടതും ഭീരുത്വം നിറഞ്ഞതുമായ പോരാട്ടം. ആ ദുരന്തദിനത്തിന്റെ ഓര്‍മദിനത്തില്‍ പാകിസ്താന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് കേരള സൈബര്‍ വാരിയേഴ്‌സ്.

പാകിസ്താന്റെ ഒന്‍പത് സര്‍ക്കാര്‍ സൈറ്റുകള്‍ ഉള്‍പ്പെടെ 400 ഔദ്യോഗിക സൈറ്റുകളാണ് കേരള സൈബര്‍ പോരാളികള്‍ ഹാക്ക് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ അക്കാദമി ഫോര്‍ റൂറല്‍ ഡവലപ്‌മെന്റ് (പെഷവാര്‍), നാഷണല്‍ സീസ്മിക് മോണിട്ടറിംഗ് സെന്റര്‍ (ഇസ്‌ലാമാബാദ്), നാഷണല്‍ ആഗ്രോമെറ്റ് സെന്റര്‍, റീജിയണല്‍ മെറ്ററോളജിക്കല്‍ സെന്റര്‍ (ലാഹോര്‍), പാകിസ്താന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, നാഷണല്‍ വെതര്‍ ഫോര്‍കാസ്റ്റിംഗ് സെന്റര്‍, പാകിസ്താന്‍ ജേര്‍ണല്‍ ഓഫ് മെറ്ററോളജി, ഒഎല്‍എക്‌സ് പാകിസ്താന്‍, പാകിസ്താന്‍ പീപ്പിള്‍സ് അലയന്‍സ് പാര്‍ട്ടി എന്നിവയുടെ വെബ്‌സൈറ്റുകളാണ് കേരള സൈബര്‍ വാരിയേഴ്‌സ് ഹാക്ക് ചെയ്തിരിക്കുന്നത്.

സൈറ്റുകള്‍ ഹാക്ക് ചെയ്ത വിവരം വ്യക്തമാക്കി സൈബര്‍ വാരിയേഴ്‌സ് ഫെയ്‌സ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്. സമാനമായ രീതിയില്‍ 2014 ലും കഴിഞ്ഞ വര്‍ഷവും കേരള സൈബര്‍ വാരിയേഴ്‌സ് പാക് സൈറ്റുകള്‍ ഇതേദിനം ഹാക്ക് ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം 83 സൈറ്റുകളാണ് ഹാക്ക് ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top