special page

ബഡ്ജറ്റ് സ്മാര്‍ട്ട്ഫോണ്‍ നോക്കിയ 2 ഇന്ത്യന്‍ വിപണിയില്‍

ഇന്ത്യയിലെ നോക്കിയ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 2 എന്ന ബഡ്ജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. നാളെമുതല്‍ പ്രമുഖ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍നിന്ന് നോക്കിയ 2 വാങ്ങിക്കാം. വിവിധ കമ്പനികളുടെ നിരവധി ഓഫറുകളുടെ അകമ്പടിയോടെയാണ് നോക്കിയയുടെ വരവ്.

അഞ്ച് ഇഞ്ച് എല്‍ടിപിഎസ് എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. കോണിംഗ് ഗൊറില്ലാ ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. 1.3 ഗിഗാഹെട്‌സ് ക്വാഡ്‌കോര്‍ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 212 പ്രൊസസ്സറും ഒരു ജിബി റാമും ഫോണിന് കരുത്തേകുന്നു. ആന്‍ഡ്രോയ്ഡ് നൂഗട്ടിലാണ് ഫോണെത്തുന്നത്. 4,100 മില്ലിആമ്പിയര്‍ ബാറ്ററി തീര്‍ച്ചയായും ഉപഭോക്താക്കളെ ആകര്‍ഷിക്കാനുതകും.

8 മെഗാ പിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാ പിക്‌സല്‍ മുന്‍ക്യാമറയുമുണ്ട് നോക്കിയ 2ന്. എടുക്കുന്ന ചിത്രങ്ങള്‍ എവിടെ ശേഖരിക്കുമെന്നോര്‍ത്ത് വിഷമിക്കുകയും വേണ്ട. ഗൂഗിള്‍ ഫോട്ടോസില്‍ പരിധിയില്ലാത്ത സ്ഥലമാണ് ഫോട്ടോസ് സൂക്ഷിക്കാനായി നോക്കിയ തരുന്നത്. ഗൂഗിള്‍ അസിസ്റ്റന്റ് സംവിധാനം കാര്യക്ഷമമായി ഉപയോഗിക്കാനുമാകും ഈ ഫോണില്‍.

നോക്കിയ 2 വാങ്ങുന്നവര്‍ക്ക് 45 ജിബി ഡേറ്റ ജിയോ അധികമായി നല്‍കും. 309 രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്താല്‍ പ്രതിമാസം 5 ജിബി ഡേറ്റവീതം 9 മാസത്തേക്കാണ് ലഭിക്കുന്നത്. അതുപൊലെതന്നെ ആക്‌സിഡന്റ് ഡാമേജ് ഇന്‍ഷുറന്‍സ് കൊടാക്കുമായി സഹകരിച്ച് നോക്കിയ നടപ്പാക്കുന്നുണ്ട്.

ഇനി പറയേണ്ടത് വിലയേക്കുറിച്ചാണ്. 6,999 രൂപയാണ് നോക്കിയ 2ന്റെ ഇന്ത്യയിലെ വില. കയ്യിലൊതുങ്ങുന്ന വിലയ്ക്ക് ഒരു നോക്കിയ ഫോണ്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് നോക്കിയ 2 എന്തുകൊണ്ടും യോജ്യമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top