കിണറ്റില്‍ വീണ കാട്ടാനക്കുട്ടിയെ രക്ഷിച്ചു; കാത്തു നിന്ന കാട്ടാനക്കൂട്ടം കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി

കിണറ്റില്‍ വീണ കുട്ടിയാന

കൊച്ചി: കോതമംഗലത്ത് കിണറ്റില്‍ വീണ ആനക്കുട്ടിയെ കിണറിടിച്ച് നാട്ടുകാരും വനപാലകരും ചേര്‍ന്ന് കിണറിടിച്ച് രക്ഷപെടുത്തി. കുട്ടിയാന രക്ഷപെടുംവരെ സമീപത്ത് കാത്ത് നിന്ന കാട്ടാനക്കൂട്ടം കിണറില്‍ നിന്ന് കരയ്ക്ക് കയറിയ ആനക്കുട്ടിയുമായി കാട്ടിലേക്ക് കയറിപ്പോയത് നാട്ടുകാര്‍ക്ക് കൗതുകവും ഒപ്പം ആനകളുടെ പുത്രവാത്സല്യത്തിന്റെ അനുഭവവുമായി.

കുട്ടംപുഴ വനയോരമേഖലയില്‍ ഇന്നലെ രാത്രിയാണ് ആനകൂട്ടത്തിനൊപ്പമെത്തിയ കുട്ടിയാന കിണറ്റില്‍ വീണത്. ഏറെ ശ്രമിച്ചിട്ടും കുട്ടിയാനയ്ക്ക് കിണറില്‍ നിന്ന് കയറാന്‍ സാധിച്ചില്ല. സംഭവമറിഞ്ഞ് വനപാലകരും പൊലീസും രാത്രിതന്നെ സ്ഥലത്തെത്തി. രാവിലെയോടെ ബുള്‍ഡോസര്‍ കൊണ്ടുവന്ന് കിണറിന്റെ വശങ്ങള്‍ ഇടിച്ച് കുട്ടിയാനയ്ക്ക് കയറാന്‍ വഴിയൊരുക്കുകയായിരുന്നു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ കുട്ടിയാന കരയ്ക്ക് കയറുകയായിരുന്നു.

ഈ സമയമത്രയും കുട്ടിയാനയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് സമീപത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കുട്ടിയാനയെ രക്ഷിക്കുന്നത് കാണാന്‍ വന്‍ ജനാവലിയും സ്ഥലത്തെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top