സഹോദരങ്ങളായ മൂന്ന് കുട്ടികളെ അമ്മാവന്‍ വെടിവെച്ചുകൊന്നു; കൊലപാതകം നടത്തിയത് അച്ഛന്റെ നിര്‍ദ്ദേശ പ്രകാരം

കൊല്ലപ്പെട്ട സമര്‍, സമീര്‍, സിമ്രാന്‍

പഞ്ചഗുള : ഹരിയാനയിലെ പഞ്ചഗുളയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികളെ അമ്മാവന്‍ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം മോര്‍ണി വനത്തില്‍ ഉപേക്ഷിച്ചു. കുട്ടികളുടെ പിതാവിന്റെ നിര്‍ദ്ദേശപ്രകാരം അമ്മാവനായ കൊലപാതകങ്ങള്‍ നടത്തിയതെന്ന് പൊലീസ് അറിയിച്ചു. മീര്‍(11), സിമ്രാന്‍(8), സമര്‍(3) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ജഗദീപ് മാലിക്, കുട്ടികളുടെ പിതാവായ സോനു മാലിക് എന്നിവരെ അറസ്റ്റ് ചെയ്തു.

കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം ജഗദീപിനെയാണ് അറസ്റ്റ് ചെയ്തത്. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും കുട്ടികളുടെ പിതാവായ സോനുവിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് മൊഴി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സോനുവിനെയും അറസ്റ്റ് ചെയ്തത്.

കുട്ടികളെ കൊലപ്പെടുത്താനുണ്ടായ കാരണം എന്താണെന്ന് പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ സോനുവിന് വിവാഹത്തിനുശേഷം മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. അവരെ വിവാഹം കഴിക്കാനാണ് കുട്ടികളെ കൊലപ്പെടുത്തിയതെന്ന് സോനുവിന്റെ പിതാവ് ജീത് മാലിക് പൊലീസിന് മൊഴി നല്‍കി. കുട്ടികള്‍ കൊല്ലപ്പെട്ട വിവരം കുട്ടികളുടെ  അമ്മയെ അറിയിക്കാത്തതിനാല്‍ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല.

വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കുരുക്ഷേത്രയില്‍ നടക്കുന്ന ഗീതാ ജയന്തി മഹോത്സവത്തിന് കൊണ്ടുപോകാം എന്ന് പറഞ്ഞാണ് ജഗദീപ് കൊണ്ടുപോയത്. എന്നാല്‍ മോര്‍ണിയില്‍ എത്തിയപ്പോള്‍ കാര്‍ നിര്‍ത്തുകയും മൂത്ത കുട്ടിയായ സമീറിനെ വാഹത്തില്‍ നിന്നും പുറത്തിറക്കി കാട്ടില്‍ കൊണ്ടു പോയി വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു. കാറില്‍ ഇരിക്കുന്ന മറ്റു രണ്ടു കുട്ടികള്‍ വെടിശബ്ദം കേള്‍ക്കാതിരിക്കാന്‍ ഇയാല്‍ ഉറക്കെ പാട്ട് വെച്ചിരുന്നു.

സമീറിനെ കൊലപ്പെടുത്തി തിരിച്ചെത്തിയ ജഗദീപ് ഭക്ഷണം വാങ്ങിത്തരാം എന്ന് പറഞ്ഞാണ് സിമ്രാനെ കൊണ്ടുപോയത്. എന്നാല്‍ കാട്ടിലേക്ക് കൊണ്ടുപോയി ഈ കുട്ടിയേയും കൊലപ്പെടുത്തി. വീണ്ടും തിരിച്ചെത്തിയ ഇയാള്‍ സമറിനെയും കാട്ടിലേക്ക് കൊണ്ടുപോയി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം മൂന്ന് മൃതദേഹങ്ങളും ഇയാള്‍ കാട്ടില്‍ തള്ളി. എന്നാല്‍ ജഗദീപ് കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്ക് ഇതുവരെ പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top