സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബിജെപി നേതാവ്; ദീപികയുടെ തലവെട്ടാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് അഭിനന്ദനവും

സുരാജ്പാല്‍ അമു, സഞ്ജയ് ലീലാ ബന്‍സാലി

ദില്ലി: പത്മാവതി എന്ന ഹിന്ദി ചലചിത്രത്തിന്റെ സംവിധായകനായ സഞ്ജയ് ലീലാ ബന്‍സാലിയുടെ തല വെട്ടാന്‍ 10 കോടി രൂപാ പാരിതോഷികം പ്രഖ്യാപിത്ത് ബിജെപി നേതാവ്. ഹരിയാനയിലെ ബിജെപിയുടെ മീഡിയ കോര്‍ഡിനേറ്ററായ സുരാജ്പാല്‍ അമുവാണ് കടുത്ത കുറ്റകൃത്യമായ കൊലപാതക ആഹ്വാനം നടത്തിയിരിക്കുന്നത്.

നേരത്തേ ദീപികയുടേയും ബന്‍സാലിയുടേയും തല വെട്ടാന്‍ ആഹ്വാനം ചെയ്തവര്‍ക്ക് അഭിനന്ദനമറിയിക്കാനും ഇയാള്‍ മറന്നില്ല. ദീപികയ്ക്കും ബന്‍സാലിക്കും പുറമെ രണ്‍വീര്‍ സിംഗിനും സുരാജ്പാല്‍ വക ഭീഷണിയുണ്ട്. ബന്‍സാലിക്ക് നല്‍കുന്ന പിന്തുണ പിന്‍വലിച്ചില്ലെങ്കില്‍ അടിച്ച് കയ്യും കാലും ഒടിക്കും എന്നാണ് ഭീഷണി.

നേരത്തെ പത്മാവതിയുടെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ പോലും ഹിന്ദു സംഘടനകള്‍ അടിച്ച് തകര്‍ത്തിരുന്നു. ഈ സാഹചര്യത്തില്‍ പത്മാവതിയുടെ റിലീസ് നീട്ടിവച്ചിരിക്കുകയാണ്. ബിജെപി നേതാവിന്റെ കൊലപാതക ആഹ്വാനം പുറത്തുവന്നെങ്കിലും ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെയാണോ ഇത് എന്ന് വ്യക്തമല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top