ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി

പ്രതീകാത്മക ചിത്രം

വിയന്ന : ലോകത്തിലെ ആദ്യ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് ചൈനയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍. രണ്ട് മൃതദേഹങ്ങളുടെ തലകളായിരുന്നു തുന്നിച്ചേര്‍ത്തതെങ്കിലും ഇതിലൂടെ രക്തദമനികളും, ഞരമ്പുകളും എല്ലാം ബന്ധിപ്പിക്കാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ തെളിയിച്ചിരിക്കുകയാണ്.

ഡോക്ടര്‍ സിയാവോ പിങ് റെന്നിന്റെ നേതൃത്വത്തില്‍ ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഡോക്ടര്‍മാരായിരുന്നു ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. ശസ്ത്രക്രിയ വിജയിച്ചതോടെ ജീവിച്ചിരിക്കുന്ന മനുഷ്യരിലും തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തുവാനന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് ഇവരുടെ ടീമിലുണ്ടായ പ്രൊഫസര്‍ സെര്‍ജി കന്നാവാരോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം റെന്നിന്റെ നേതൃത്വത്തില്‍ ഇതേ ടീം തന്നെ കുരങ്ങളുടെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇത് വിജയകരമായി പൂര്‍ത്തിയാക്കിയതോടെയാണ് മനുഷ്യരുടെയും തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഇവര്‍ തീരുമാനിച്ചത്.

18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വിജയകരമായി മൃതദേഹങ്ങളുടെ തലകള്‍ മാറ്റിവെച്ചത്. ഈ ശസ്ത്രക്രിയയിലൂടെ നടത്തിയ കണ്ടെത്തലുകള്‍ ഉപയോഗിച്ച് ജീവനുള്ള മനുഷ്യന്റെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയയുടെ സാധ്യതയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിശദമായി റിപ്പോര്‍ട്ടും തയ്യാറാക്കുമെന്ന് കന്നാവാരോ മാധ്യമങ്ങളോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top