പത്മാവതി: രക്തം ഉപയോഗിച്ച് സെന്‍സര്‍ബോര്‍ഡിന് കത്തെഴുതി ബ്രാഹ്മണ മഹാസഭ

സഞ്ജയ് ലീലാ ബന്‍സാലിയുടെ ‘പത്മാവതി’ റിലീസ് തടയാന്‍ കൂടുതല്‍ പ്രതിഷേധങ്ങളുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നു. എങ്ങനെയും ചിത്രത്തിന്റെ റിലീസ് തടയാന്‍ രക്തം കൊണ്ടുള്ള കത്താണ് ബ്രാഹ്മണ മഹാസഭ സെന്‍സര്‍ ബോര്‍ഡിന് എഴുതുന്നത്. സെന്‍സര്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്ന ഒരു നിവേദനം എന്ന രീതിയിലാണ് കത്ത് തയാറാക്കിയിരിക്കുന്നത്.

നേരത്തേ സുബ്രഹ്മണ്യന്‍ സ്വാമി ചിത്രത്തിലെ നായികയായ ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയല്ല എന്ന വാദവുമായി രംഗപ്രവേശം ചെയ്തിരുന്നു. ദീപിക ഡച്ചുകാരിയാണെന്നാണ് സ്വാമിയുടെ കണ്ടെത്തല്‍. ദീപിക അധ:പതനത്തേക്കുറിച്ച് നമ്മെ പഠിപ്പിക്കുകയാണെന്നും നടിയുടെ കാഴ്ച്ചപ്പാടില്‍നിന്ന് പിന്നോട്ടുപോയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നുമാണ് സ്വാമി പറഞ്ഞത്.

പത്മാവതിയുടെ ട്രെയിലര്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററിനുനേരെ രജപുത്ര കര്‍ണിസേന അക്രമം നടത്തിയതാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകൡലൊന്ന്. രാജസ്ഥാനിലെ കോട്ടയിലുള്ള ആകാശ് തിയേറ്ററിലായിരുന്നു പ്രദര്‍ശനം നടത്തിയത്. എന്നാല്‍ ഇവിടേക്ക് എത്തിയ കര്‍ണി സേനക്കാര്‍ തിയേറ്ററിന്റെ ചില്ലുകളും മറ്റും അടിച്ച് തകര്‍ത്തു.

സിനിമ ആദ്യം രജപുത്ര കര്‍ണിക വിഭാഗത്തിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചതിനുശേഷം മാത്രമേ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാവൂ എന്ന ആവശ്യവുമായി നേരത്തെ തന്നെ കര്‍ണി സേന രംഗത്തെത്തിയിരുന്നു. ചിത്രം ചരിത്രത്തെ വികലമാക്കുകയോ രജപുത്ര, ഹിന്ദു സമുദായങ്ങളെ മോശമായി ചിത്രീകരിക്കുകയോ ചെയ്തിട്ടില്ല എന്നുറപ്പ് വരുത്തിയാല്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയുള്ളുവെന്നും ഇവര്‍ ഇതിനു മുന്‍പ് തന്നെ വ്യക്തമാക്കിയരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top