ആന്ധ്രാ സര്‍ക്കാറിന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്; നന്തി പുരസ്‌കാരം നേടുന്ന ആദ്യ മലയാള നടന്‍ ഇനി മലയാളികളുടെ സൂപ്പര്‍താരം

മോഹന്‍ലാല്‍

ആന്ധ്രാ സര്‍ക്കാറിന്റെ സംസ്ഥാന സിനിമാ പുരസ്‌കാരമായ നന്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി ജനതാ ഗാരേജ് സിനിമകളിലെ താരമായി. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ പുരസ്‌കാര പ്രഖ്യാപനമാണ് വന്നിട്ടുള്ളത്. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് 2016ലെ മികച്ച സഹനടനുള്ള അവാര്‍ഡ് ലഭിച്ചപ്പോള്‍ ചിത്രത്തില്‍ത്തന്നെ പ്രധാന വേഷം കൈകാര്യം ചെയ്ത ജൂനിയര്‍ എന്‍ടിആറാണ് മികച്ച നടന്‍.

ജനതാ ഗാരേജിന് ആറ് പുരസ്‌കാരങ്ങളാണ് ലഭിച്ചത്. മികച്ച കഥാകൃത്തിനുള്ള പുരസ്‌കാരം ജനതാ ഗാരേജിന്റെ സംവിധായകന്‍ കൊരട്ടാല ശിവയ്ക്ക് ലഭിച്ചു. പെല്ലി ചൂപുലുവാണ് മികച്ച സിനിമ. സതീഷ് വെഗസ്‌ന മികച്ച സംവിധായകനായും റിതു വര്‍മ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. ഉടന്‍ പുറത്തുവരുന്ന വിക്രം ചിത്രമായ ധുവനച്ചത്തിരമാണ് റിതുവിന്റെ പുതിയ ചിത്രം.

മലയാള സിനിമാ മേഖലയില്‍നിന്ന് ഇതാദ്യമായാണ് ഒരു നടന് നന്തി പുരസ്‌കാരം ലഭിക്കുന്നത്. ചിത്രത്തിലെ നായകനായ ജൂനിയര്‍ എന്‍ടിആറിനെ പോലും നിഷ്പ്രഭനാക്കുന്ന പ്രകടനമാണ് ജനതാ ഗാരേജില്‍ ലാല്‍ കാഴ്ച്ചവച്ചത്. ഇതേത്തുടര്‍ന്ന് ആന്ധ്രയിലും തെലുങ്കാനയിലും മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷനുകള്‍ വരെയുണ്ടായി. 135 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍നിന്ന് വാരിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top