രാജ്യാന്തര ചലച്ചിത്രമേളയില്‍ സ്മൃതി ഇറാനിയുടെ ഇടപെടല്‍: സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷന്‍ രാജിവെച്ചു

സുജോയ് ഘോഷ്

പനാജി : ഗോവയില്‍ നടക്കാന്‍ പോകുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ നിന്നും സെക്‌സി ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷനായ സുജോയ് ഘോഷ് രാജിവെച്ചു. മലയാളിയായ സനല്‍ കുമാര്‍ ശശിധരന്റെ സിനിമയായ സെക്‌സി ദുര്‍ഗ, രവി ജാദവിന്റെ ന്യൂഡ് എന്നീ സിനിമകള്‍ കേന്ദ്രവാര്‍ത്താ മന്ത്രാലയ വകുപ്പാണ് മേളയില്‍ നിന്നും ഒഴിവാക്കിയത്.

ന്യൂഡിനെ മേളയിലെ ഉദ്ഘാടന ചിത്രമാക്കാനായിരുന്നു സുജോയ് നിര്‍ദ്ദേശിച്ചിരുന്നത്. നല്ല സ്ത്രീപക്ഷ നിലപാടുള്ള സിനിമയാണെന്നും അദ്ദേഹം ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അതുപോലെ തന്നെ സ്ത്രീസുരക്ഷയെക്കുറിച്ച് നല്ലൊരു സന്ദേശം നല്‍കുന്ന സിനിമയാണ് സെക്‌സി ദുര്‍ഗ. അതുകൊണ്ടാണ് ഈ രണ്ടു സിനിമകളും മേളയില്‍ ഉള്‍പ്പെടുത്തിയത്.

എന്നാല്‍ ജൂറി അംഗങ്ങള്‍ തെരഞ്ഞെടുത്ത 24 ചിത്രങ്ങളില്‍ നിന്നും ഈ രണ്ട് ചിത്രങ്ങള്‍ സ്മൃതി ഇറാനി നേരിട്ട് ഇടപെട്ടാണ് നീക്കം ചെയ്തത്. എന്നാല്‍ ചിത്രങ്ങള്‍ നീക്കിയ വിവരം ജൂറി അധ്യക്ഷനെപ്പോലും അറിയിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സുജോയ് ഇപ്പോള്‍ രാജിവെച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top