“കര്‍ഷകര്‍ ക്യാനുകളില്‍ മൂത്രം ശേഖരിക്കണം”, യൂറിയ ഉല്‍പാദനം കൂട്ടാന്‍ മൂത്രബാങ്കുകള്‍ സ്ഥാപിക്കുമെന്നും മാലിന്യം സമ്പത്തായി മാറ്റണമെന്നും നിതിന്‍ ഗഡ്കരി

നിതിന്‍ ഗഡ്കരി

നാഗ്പൂര്‍ : യൂറിയ ഉല്‍പാദനം കൂട്ടുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ താലൂക്കുകളിലും മൂത്ര ബാങ്കുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഇന്ത്യയില്‍ തന്നെ കൂടുതല്‍ യൂറിയ ഉല്‍പ്പാദിപ്പിക്കാന്‍ സാധിച്ചാല്‍ ഇറക്കുമതി ചെയ്യുന്ന യൂറിയയുടെ അളവില്‍ കുറവു വരുത്താം എന്നതിനാലാണ് മന്ത്രി ഇത്തരത്തില്‍ ഒരു ആശയം മുന്നോട്ട് വെച്ചത്.

സ്വീഡനിലെ ശാസ്ത്രജ്ഞന്മാരുമായി സഹകരിച്ചാണ് യൂറിയ ഉല്‍പ്പാദന പ്ലാന്റുകളുടെ നിര്‍മ്മിക്കാന്‍ പോകുന്നത്. വളരെ താഴെത്തട്ടില്‍ നിന്നും തന്നെ യൂറിയ ഉല്‍പ്പാദവും ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മനുഷ്യ മൂത്രത്തില്‍ വലിയ തോതില്‍ നൈട്രജന്റെ അംശം ഉണ്ട്. എന്നാല്‍ ഇത് വെറുതെ പാഴാക്കി കളയുകയാണ്.

മാലിന്യങ്ങളെ സമ്പത്താക്കി മാറ്റുക എന്നതാണ് തന്റെ ആഗ്രഹം എന്നും ഗഡ്കരി പറഞ്ഞു. കര്‍ഷകര്‍  മൂത്രം ശേഖരിച്ച് പത്ത് ലിറ്ററിന്റെ പ്ലാസ്റ്റിക് കാനുകളിലാക്കി പ്ലാന്റുകളില്‍ എത്തിച്ചാല്‍ മതി. ഇതിനാവശ്യമായ കാനുകള്‍ ഗവണ്‍മെന്റ് തന്നെ വിതരണം ചെയ്യും എന്നും മന്ത്രി പറഞ്ഞു.

ഇതിനായുള്ള പദ്ധതിയുടെ പ്രാരംഭ ഘട്ടം മാത്രമാണ് ആരംഭിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പരീക്ഷങ്ങള്‍ നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി എത്രത്തോളം പ്രാവര്‍ത്തികമാണെന്നും ഇതിനാവശ്യമായ സാമ്പത്തിക്ക കാര്യങ്ങളെക്കുറിച്ചും തീരുമാനമായിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top