പാകിസ്താനില്‍ കോഴിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന പതിനാലുകാരന്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ഹഫീസാബാദ് : പാകിസ്താനില്‍ കോഴിയെ ലൈംഗികമായി പീഡിപ്പിച്ച 14 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം നടന്നത്. അന്‍സാര്‍ ഹുസ്സൈന്‍ എന്ന ബാലനെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

മസബ് അലി എന്നയാളാണ് ഹുസ്സൈന്‍ നവംബര്‍ 11 ന് തന്റെ കോഴിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന കേസ് നല്‍കിയത്. പീഡനത്തെതുടര്‍ന്ന് കോഴി ചത്തതായും ഇയാള്‍ പരാതിയില്‍ പറയുന്നു. ഹുസ്സൈന്‍ കോഴികളെ പീഡിപ്പിക്കുന്നതിന് നസ്‌റുള്ള തുഫൈല്‍ എന്നിവര്‍ സാക്ഷികളായിരുന്നു. ഇരുവരുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ചത്ത കോഴി ലൈംഗിക പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നറിയാന്‍ പരിശോധന നടത്തിയതായും ഇതില്‍ കോഴി പീഡിനത്തിന് ഇരയായി എന്ന് തെളിഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പൊലീസിന്റെ ചോദ്യം ചെയ്യലില്‍ കോഴിയെ പീഡിപ്പിച്ചതായി ബാലനും സമ്മതിച്ചു. ലൈംഗിക അഭിനിവേശം അടക്കാന്‍ സാധിക്കാത്തതിനാലാണ് കോഴിയെ പീഡിപ്പിച്ചതെന്നാണ് ഹുസ്സൈന്‍  പൊലീസിനോട് പറഞ്ഞത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top