‘ലൈംഗികത മൗലികാവകാശമാണ്’; സെക്‌സ് വീഡിയോ വിവാദത്തില്‍ ഹാര്‍ദ്ദികിന് പിന്തുണയുമായി ജിഗ്നേഷ് മേവാനി

ജിഗ്നേഷ് മേവാനി

ദില്ലി: സെക്‌സ് വീഡിയോ വിവാദത്തില്‍ ഹാര്‍ദ്ദിക് പട്ടേലിനെ പിന്തുണച്ച് ഗുജറാത്ത് യുവ നേതാവ് ജിഗ്നേഷ് മേവാനി രംഗത്ത്. ലൈംഗികത മൗലികാവകാശമാണെന്നും സ്വകാര്യതയില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ലെന്നുമായിരുന്നു ജിഗ്നേഷ് ട്വിറ്ററിലൂടെ കുറിച്ചത്‌.

കഴിഞ്ഞ ദിവസമാണ് പട്ടേല്‍ സമര സമിതി നേതാവായ ഹാര്‍ദ്ദികിനോട് സാദൃശ്യമുള്ള യുവാവും യുവതിയും ചേര്‍ന്നുള്ള ഹോട്ടല്‍ മുറിയിലെ ദൃശ്യങ്ങളടങ്ങിയ വീഡിയോ ഗുജറാത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ ദൃശ്യങ്ങളില്‍ ഉള്ളത് താനല്ലെന്ന പ്രസ്താവനയുമായി ഹാര്‍ദ്ദിക് ഇന്നലെ തന്നെ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഹാര്‍ദ്ദികിന് പിന്തുണയുമായി ദലിത് നേതാവായ ജിഗ്നേഷിന്റെ ട്വീറ്റ്

ബിജെപി കളിക്കുന്നത് നെറികെട്ട രാഷ്ട്രീയമാണെന്നായിരുന്നു ഹാര്‍ദ്ദികിന്റെ പ്രതികരണം. വരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പട്ടേല്‍ സമുദായത്തിന്റെ പിന്തുണ ഹാര്‍ദ്ദിക് അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പേരില്‍ ലൈംഗിക ദൃശ്യങ്ങളടങ്ങിയ നാല് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ മാധ്യമങ്ങളില്‍ പ്രചരിച്ചത്.

‘ബിജെപിയ്ക്ക് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയുമായി യാതൊരു ബന്ധവുമില്ല, അത്തരമൊരു പ്രവൃത്തിയുടെ ആവശ്യം ഞങ്ങള്‍ക്കില്ല. അദ്ദേഹം പറയുന്നതുപോലെ വീഡിയോ വ്യാജമാണെങ്കില്‍ എന്തുകൊണ്ട് പൊലീസില്‍ പരാതിപ്പെടുന്നില്ല,’ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ മാന്‍സുഖ് മണ്ഡവ്യ ചോദിക്കുന്നു. അതേസമയം ഹര്‍ദ്ദിക് പട്ടേല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്ന വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top