റഷ്യന്‍ ലോകകപ്പിന് ഇറ്റലിക്ക് യോഗ്യത നേടാനായില്ല; കണ്ണീരോടെ വിടവാങ്ങള്‍ പ്രഖ്യാപിച്ച് ഇതിഹാസ ഗോള്‍കീപ്പര്‍ ബഫണ്‍

ജിയാന്‍ ലൂജി ബഫണ്‍

മിലാന്‍: റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഇറ്റലിക്ക് യോഗ്യത നേടാനായില്ല. ജയം അനിവാര്യമായ നിര്‍ണായകമായ പ്ലേ ഓഫ് മത്സരത്തില്‍ സ്വീഡനോട് സമനില വഴങ്ങേണ്ടിവന്നതോടെയാണ് ഇറ്റലി പുറത്തായത്. ലോകകപ്പിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഇറ്റലിയില്ലാതെ ഒരു ലോകകപ്പ് നടക്കുന്നത്.

തന്റെ ടീമിന് ലോകകപ്പ് യോഗ്യത നേടാന്‍ കഴിയാതിരുന്നതിന് പിന്നാലെ ഇറ്റലിയുടെ വിഖ്യാത ഗോള്‍ കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 39 വയസുകാരനായ ബഫണ്‍ ലോകത്തെ തന്നെ എക്കാലത്തെയും മികച്ച ഗോള്‍ കീപ്പര്‍മാരുടെ നിരയില്‍ ഇടംനേടിയിട്ടുള്ള താരമാണ്. 20 വ​ർ​ഷം നീ​ണ്ട രാ​ജ്യാ​ന്ത​ര ക​രി​യ​റി​നാ​ണ് ഇതിഹാസ താരമായ ബ​ഫ​ൺ വി​രാ​മം കു​റി​ച്ച​ത്. 175 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ്റാ​ലി​യ​ൻ ദേ​ശീ​യ ടീ​മിന്റെ ജ​ഴ്സിയണിഞ്ഞിട്ടുള്ള ബ​ഫ​ണി​ന്‍റെ മി​ക​വി​ലാ​ണ് 2006ൽ ​ജ​ർ​മ​നി​യി​ൽ ന​ട​ന്ന ലോ​ക​ക​പ്പില്‍ കിരീടമുയര്‍ത്തിയത്. ഇ​റ്റാ​ലി​യ​ൻ ഫു​ട്ബോ​ൾ ആ​രാ​ധ​ക​രോ​ട് ക്ഷ​മ ചോ​ദി​ക്കു​ന്നു-​വി​ര​മി​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് കണ്ണീരോടെ ബ​ഫ​ൺ പ​റ​ഞ്ഞു.

ക്ലബ് ഫുട്‌ബോളില്‍ യു​വ​ന്‍റ​സ് താ​ര​മാ​യ ബ​ഫ​ണ്‍ ക്ല​ബ് ഫു​ട്ബോ​ളി​ലും ആരാധകര്‍ ഏറെയുള്ള താരമാണ്. ബഫണിന്റെ ഗോള്‍ കീപ്പിംഗ് മികവില്‍ ക്ലബ് നിരവധി കിരീടങ്ങളാണുയര്‍ത്തിയിട്ടുള്ളത്.  പോ​സ്റി​ലേ​ക്കു വ​രു​ന്ന എ​തി​ര്‍​ക​ളി​ക്കാ​ര​ന്‍റെ ച​ല​ന​ങ്ങ​ള്‍ സൂ​ക്ഷ്മ​ത​യോ​ടെ ശ്ര​ദ്ധി​ച്ചുള്ള പ്രതിരോധമാണ് ബഫണ്‍ ക്രോസ് ബാറിന് താഴെ തീര്‍ക്കുന്നത്.

ലോകകപ്പിന് യോഗ്യത നേടാനാവാതെ വന്നതോടെ ബഫണിന് പിന്നാലെ  ആ​ന്ദ്രേ ബ​ർ​സ​ഗ്ലി​,  മ​ധ്യ​നി​ര​താ​രം ഡാ​നി​യേ​ലെ ഡെ ​റോ​സി​, ജോ​ര്‍​ജി​യോ ചെ​ല്ലി​നി​ എന്നിവരും അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചത് ഇറ്റാലിയന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇരട്ടി നിരാശയായി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top