കളക്ടറുടെ റിപ്പോര്‍ട്ട് വന്നിട്ടും തോമസ് ചാണ്ടി രാജിവെക്കാത്തത് ശരിയല്ല: പന്ന്യന്‍ രവീന്ദ്രന്‍

പന്ന്യന്‍ രവീന്ദ്രന്‍

കോട്ടയം: തോമസ് ചാണ്ടിയുടെ രാജി പരസ്യമായി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്. തോമസ് ചാണ്ടിയുടെ നിലം നികത്തലും നെല്‍വയല്‍ തണ്ണീര്‍തട നിയമലംഘനങ്ങളും സര്‍ക്കാരിന്റെ നിറം മങ്ങാന്‍ കാരണമായെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ തുറന്നടിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിപിഐ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പന്ന്യന്റെ വിമര്‍ശനം. എല്‍ഡിഎഫ് സുതാര്യമായിരിക്കണമെന്നാണ് സിപിഐയുടെ നിലപാട്. അതാണ് ഈ മുന്നണിയുടെ പാരമ്പര്യവും. പന്ന്യന്‍ പറഞ്ഞു.

പ്രഖ്യാപിത നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ മുന്നണിയുടെ ഭാഗമായി തുടരാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കളക്ടറുടെ ഇടക്കാല റിപ്പോര്‍ട്ട് വന്നിട്ടും തോമസ് ചാണ്ടി രാജി വെയ്ക്കാത്തത് ശരിയായ നിലപാടല്ല. മുന്നണിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്‍ത്തനം ആരു ചെയ്താലും അവരെ കൂടെ നിര്‍ത്തില്ലെന്നും നിയമലംഘനങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കില്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

നേരത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും തോമസ് ചാണ്ടയുടെ രാജി ആവശ്യപ്പെട്ടിരുന്നു. രാജി വെച്ചില്ലെങ്കില്‍ തോമസ് ചാണ്ടിയെ പിടിച്ച് പുറത്താക്കണമെന്നാണ് വിഎസ് ആവശ്യപ്പെട്ടത്. മുന്നണിക്കുള്ളില്‍ നിന്ന് രാജി ആവശ്യം പരസ്യമായതോടെ എന്‍സിപി വിഷമവൃത്തത്തിലായിരിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top