കിടക്ക പങ്കിട്ടാല്‍ റോള്‍ തരാമെന്ന് ദേശീയ അവാര്‍ഡ് ജേതാവായ മലയാളി സംവിധായകന്‍ ഓഫര്‍ ചെയ്തതായി ബോളിവുഡ് നടി ദിവ്യാ ഉണ്ണി

മലയാളി സംവിധായകനെതിരെ ആരോപണവുമായി ബോളിവുഡ് നടി ദിവ്യാ ഉണ്ണി രംഗത്ത്. സിനിമയില്‍ അവസരം തരാമെന്നുപറഞ്ഞ് കൊച്ചിയിലെ അപ്പാര്‍മെന്റില്‍ വിളിച്ചുവരുത്തി കബളിപ്പിച്ചു എന്നാണ് ആരോപണം. പറഞ്ഞത് വിശ്വസിച്ച് വന്നപ്പോള്‍ കിടക്ക പങ്കിട്ടാല്‍ മാത്രം അവസരം തരാം എന്ന് സംവിധായകന്‍ പറഞ്ഞുവെന്നും ദിവ്യ പറയുന്നു.

“സംവിധായകര്‍ നടിമാരോട് ഇങ്ങനെ പറയാറുള്ളതായി കേട്ടിട്ടുണ്ടെങ്കിലും ഇങ്ങനെയൊരു അനുഭവം നേരത്തേ ഉണ്ടായിട്ടില്ല. മാത്രമല്ല, അറിയപ്പെടുന്ന സംവിധായകനായിരുന്നതിനാല്‍ വിളിച്ചപ്പോള്‍ ഒരു സംശയവും തോന്നിയില്ല. മറ്റൊരാളുടെ ശുപാര്‍ശയില്‍ നല്ല പ്രതീക്ഷയോടെയാണ് ഞാന്‍ ചെന്നത്. രാത്രി ഒന്‍പത് മണി ആയി സമയം എങ്കിലും ഒരു പ്രശ്‌നവും എനിക്ക് തോന്നിയില്ല. എന്നാല്‍ സിനിമയേപ്പറ്റി സംസാരിച്ചുകഴിഞ്ഞ് ലവലേശം നാണമില്ലാതെ അയാള്‍ കൂടെക്കിടക്കാന്‍ ക്ഷണിച്ചു”, ദിവ്യ പറഞ്ഞു.

സമ്മതമല്ല എന്ന് അറിയിച്ചപ്പോള്‍ അയാള്‍ തനിക്കൊരു ഉപദേശവും തന്നു. മലയാള സിനിമയില്‍ സംവിധായകന്റെ കൂടെയോ നിര്‍മാതാവിന്റെ കൂടെയോ കിടപ്പറ പങ്കിടാത്ത ഒരു നടിയും വിജയിച്ചിട്ടില്ല എന്നാണയാള്‍ പറഞ്ഞതെന്നും നടി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സംവിധായകന്‍ ആരെന്ന് ഇവര്‍ പറഞ്ഞില്ല. ദേശീയ അവാര്‍ഡ് നേടിയ ആളാണ് ഇദ്ദേഹം എന്നൊരു സൂചന മാത്രമാണ് പറഞ്ഞത്.

മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രം ട്രാഫിക്കിന്റെ ഹിന്ദി പതിപ്പാണ് ദിവ്യ അഭിനയിച്ച ചിത്രം. ചിത്രത്തില്‍ മനോജ് ബാജ്‌പെയ് അഭിനയിച്ച കഥാപാത്രത്തിന്റെ ഭാര്യയായിട്ടായിരുന്നു വേഷം. ഇപ്പോള്‍ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിനോടാണ് ദിവ്യ ഇങ്ങനെ ഒരു വെളിപ്പെടുത്തല്‍ നടത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top