കുഞ്ഞിന് പാലുകൊടുക്കവെ വാഹനം പൊലീസ് കെട്ടിവലിച്ച സംഭവം; യുവതിയുടെ ഭാഗത്തെ തെറ്റ് ചൂണ്ടിക്കാട്ടുന്ന പുതിയ വീഡിയോ പുറത്തുവന്നു

കുട്ടിയുമായി പുറത്തു നില്‍ക്കുന്ന യുവാവ്

മുംബൈ: നോ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ പാര്‍ക്ക് ചെയ്ത കുറ്റത്തിന് കുഞ്ഞിനെ മുലയൂട്ടുകയായിരുന്ന യുവതിയെ അടക്കം കാര്‍ കെട്ടിവലിച്ചുകൊണ്ടുപോയ സംഭവത്തില്‍ യുവതിയുടെ ഭാഗത്തും തെറ്റുണ്ടെന്ന് വെളിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാഫിക്ക് പൊലീസ് കോണ്‍സ്റ്റബിള്‍ ശശാങ്ക് റാണയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

എന്നാല്‍ സംഭവത്തിന്റെ മറ്റൊരു വീഡിയോയാണ് ഇപ്പോള്‍  പുറത്തുവന്നിരിക്കുന്നത്. കാര്‍ കെട്ടിവലിക്കുന്നതിനുമുന്‍പായി ജ്യോതിയോട് പുറത്തിറങ്ങാന്‍ പറയുന്നതു മുതലാണ് ഈ വീഡിയോയില്‍ ഉള്ളത്. എന്നാല്‍ പൊലീസ് ഇത് ആവശ്യപ്പെടുമ്പോള്‍ കുഞ്ഞ് വാഹനത്തിന്റെ പുറത്ത് നില്‍ക്കുന്ന മറ്റൊരാളുടെ കൈയ്യിലാണ് ഉള്ളത്.

കാര്‍ കെട്ടിവലിക്കുമെന്ന് പറഞ്ഞ് പൊലീസുകാരന്‍ പോയതിനുശേഷമാണ് കുട്ടിയെ കാറിനകത്തിരിക്കുന്ന ജ്യോതിക്ക് കൈമാറിയത്. ഇതോടെ കുഞ്ഞിന് പാലു കൊടുക്കുമ്പോള്‍ പൊലീസ് കെട്ടിവലിച്ചു കൊണ്ടുപോയി എന്ന ജ്യോതിയുടെ വാദം തെറ്റാണെന്ന് വ്യക്തമായി.

സംഭവവുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയും രംഗത്തെത്തിയിരുന്നു. പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി എടുക്കാനായിരുന്നു ഇവര്‍ പറഞ്ഞത്. എന്നാല്‍ പുതിയ വീഡിയോ കൂടി പുറത്തുന്നതോടെ ജ്യോതിയുടെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ രേഖ ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top