ഇത്തവണ ബ്ലാസ്റ്റേഴ്‌സ് കാഴ്ച്ചവയ്ക്കുക ആക്രമണ ശൈലി : റെനെ മൊളന്‍സ്റ്റീന്‍

റെനെ മൊളസ്റ്റീന്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശപ്പോരുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ആക്രമണ ശൈലിയാണ് ബ്ലാസ്റ്റേഴ്‌സ് അവംലംബിക്കുക എന്ന സൂചന നല്‍കി പ്രധാന പരിശീലകന്‍ റെനെ മൊളന്‍സ്റ്റീന്‍. അദ്ദേഹം ഇങ്ങനെ പറഞ്ഞുവെന്ന് സഹ പരിശീലകനായ തങ്‌ബോയ് സിങ്‌ദോയാണ് മാധ്യമങ്ങളോട് പറഞ്ഞത്. സ്‌പെയിനിലെ ക്യാമ്പിനിടെയാണ് മൊളന്‍സ്റ്റീന്‍ ഇങ്ങനെ അദ്ദേഹത്തോട് വെളിപ്പെടുത്തിയത്.

ബ്ലാസ്റ്റേഴ്‌സിന്റെ കളി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശൈലിയിലാകുമോ എന്ന് ഉറപ്പില്ല, എന്നാല്‍ അങ്ങനെയാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്നും സിങ്‌ദോ പറഞ്ഞു. എന്നാല്‍ എല്ലാം മറന്നുള്ള ആക്രമണമാവില്ല ബ്ലാസ്റ്റേഴ്‌സില്‍നിന്ന് ഉണ്ടാവുക. സ്വന്തം കോട്ട തുറന്നിട്ടുള്ള ആക്രമണങ്ങളേക്കാള്‍ വേഗത്തിലുള്ള പ്രത്യാക്രമണങ്ങളുണ്ടാകും. എന്നാല്‍ ചില ഘട്ടങ്ങളില്‍ കരുതലോടെ ചുവടുവയ്‌ക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുമ്പ് നടന്ന ഏത് സീസണുകളേക്കാളും മികച്ച ആക്രമണ നിരയാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റേത്. ഹ്യൂമും ബര്‍ബറ്റോവും നയിക്കുന്ന ആക്രമണ നിര ഏതൊരു പ്രതിരോധത്തേയും കീറിമുറിക്കാന്‍പോന്നതാണ്. ഇത്തവണ കളിക്കാരെ വാങ്ങുന്നതില്‍ അതീവ ശ്രദ്ധപുലര്‍ത്തിയ ടീം മാനേജ്‌മെന്റ് ഇക്കാര്യത്തില്‍ മറ്റേതൊരു ടീമിനേക്കാള്‍ പണവും മുടക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top