മുപ്പത്തിയാറാമത് സംസ്ഥാന യൂത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പിന് കാസര്‍ഗോഡ് തുടക്കമായി

കാസര്‍ഗോഡ്: മുപ്പത്തിയാറാമത് സംസ്ഥാന യൂത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പിന് കാസര്‍ഗോഡ് തുടക്കമായി. മത്സരത്തിലെ വിജയകള്‍ ലൂധിയാനയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. മുപ്പത്തിയാറാമത് യൂത്ത് ജൂഡോ ചാമ്പ്യന്‍ഷിപ്പ് കാഞ്ഞങ്ങാട് ചിന്മയ വിദ്യാലയത്തില്‍ റവന്യൂമന്ത്രി ഇചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയതു. ആണ്‍-പെണ്‍ വിഭാഗങ്ങളിലായി മുന്നൂറ് താരങ്ങളാണ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.

നാല്‍പത് കിലോ മുതല്‍ എട്ട് വിഭാഗത്തിലായാണ് മത്സരം. ആണ്‍കുട്ടികളുടെ അന്‍പത് കിലോ വിഭാഗത്തില്‍ തൃശൂരിന്റെ പിവി ജയ്സണും അന്‍പത്തിയഞ്ച് കിലോ വിഭാഗത്തില്‍ എറണാകുളത്തിന്റെ സനല്‍ പടയാട്ടും സ്വര്‍ണ്ണം നേടി. മത്സരം ഇന്ന് സമാപിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top