“ധീരസഖാക്കളെയോര്‍ക്കുമ്പോള്‍..”, കമ്യൂണിസ്റ്റ് വിപ്ലവഗാനങ്ങള്‍ പാടി എബിവിപിയുടെ പ്രവര്‍ത്തകര്‍

ഉത്തരേന്ത്യയില്‍നിന്ന് കേരളത്തിലെത്തുന്ന എബിവിപി പ്രവര്‍ത്തകര്‍ വാര്‍ത്തകളില്‍ നിറയുകയാണ്. കഴിഞ്ഞ ദിവസം ഇവര്‍ വാര്‍ത്താ പ്രാധാന്യം നേടിയത് ട്രെയിനില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത് എത്തിയതിനാണെങ്കില്‍ ഇന്ന് മറ്റുചില റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

ട്രെയിന്‍ യാത്രയില്‍ വിപ്ലവ ഗാനങ്ങള്‍ ആസ്വദിച്ചു പാടിയാണ് ഒരുകൂട്ടം എബിവിപി പ്രവര്‍ത്തകര്‍ എത്തിയത്. തീവണ്ടിയില്‍ പാട്ടുകള്‍ പാടിയും താളമടിച്ചും അവര്‍ യാത്ര ആസ്വദിച്ചു. ട്രെയിനില്‍ എബിവിപി മുദ്രാവാക്യം വിളികളുയര്‍ത്തിയാണ് അവര്‍ യാത്രയാരംഭിച്ചത്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറി. വിപ്ലവ ഗാനങ്ങള്‍ പാടി മറ്റ് മലയാളികള്‍ ഇവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.

ഇപ്റ്റ നാട്ടരങ്ങ് പ്രവര്‍ത്തകരാണ് ഇത്തരത്തില്‍ എബിവിപിക്കാര്‍ക്ക് പാട്ടുകള്‍ പാടാനും പഠിക്കാനും അവസരമൊരുക്കി നല്‍കിയത്. മുംബൈയിലെ പരിപാടി കഴിഞ്ഞ് നേത്രാവതി എക്‌സ്പ്രസ്സില്‍ മടങ്ങിയ നാട്ടരങ്ങ് പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികള്‍ക്ക് മറുപടിയായി ഗാനങ്ങള്‍ ആലപിച്ചാണ് തുടങ്ങിയത്. കുറച്ചുകഴിഞ്ഞ് എബിവിപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിയൊക്കെ ഉപേക്ഷിച്ച് വിപ്ലവഗാനങ്ങള്‍ കൂടെ ആലപിക്കാനാരംഭിച്ചു. പാടാനും ഏറ്റുചൊല്ലാനും സാധിക്കാത്തവര്‍ താളമിട്ട് പ്രോത്സാഹിപ്പിച്ചു.

എബിവിപിക്കാരുടെ വിപ്ലവഗാനാലാപന വീഡിയോ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top