“കുമ്മനടി നിങ്ങളുടെ ദേശീയ പരിപാടിയോ?”, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് മുന്നിലൂടെ കടന്നുപോയ എബിവിപി പ്രവര്‍ത്തകര്‍ക്കായി ചുമരെഴുത്തുകള്‍ (വീഡിയോ)

എബിവിപിയുടെ റാലി തിരുവനന്തപുരത്ത് നടന്നുകഴിഞ്ഞു. നിരവധി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസങ്ങളിലായി കേരളത്തിലെത്തുകയും കേരളത്തിന്റെ പ്രത്യേകതകള്‍ കണ്ട് മനസിലാക്കുകയും ചെയ്തു. എന്നാല്‍ റാലിയുടെ വാര്‍ത്തയേക്കാള്‍ പ്രാധാന്യം നേടിയത് എബിവിപി പ്രവര്‍ത്തകരേക്കുറിച്ച് ഉയര്‍ന്ന ആക്ഷേപമാണ്.

റാലിയുടെ ദിവസമായ ഇന്ന് അനന്തപുരി എബിവിപി പ്രവര്‍ത്തകരെ ഹാര്‍ദ്ദവമായാണ് സ്വാഗതം ചെയ്തത്. ആര്‍എസ്എസ്സിനും ബിജെപിക്കും എതിരായ പോസ്റ്ററുകള്‍ പതിച്ചും എബിവിപി പ്രവര്‍ത്തകരേക്കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ സൂചിപ്പിച്ചും റാലിക്ക് വന്നവര്‍ക്ക് എല്ലാം വായിച്ച് വായിച്ച് കടന്നുപോകേണ്ട അവസ്ഥ സംജാതമാക്കി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിന് മുന്നിലൂടെ കടന്നുപോയ പ്രവര്‍ത്തകരാണ് ഏറ്റവും കൂടുതല്‍ നാണം കെട്ടത്.

‘കുമ്മനടി’ നിങ്ങളുടെ ദേശീയ പരിപാടിയാണോ എന്നായിരുന്നു ചുവരെഴുത്തിലെ മിന്നും ചോദ്യം. കഴിഞ്ഞദിവസം ടിക്കറ്റെടുക്കാതെ മധ്യപ്രദേശ് മുതല്‍ കേരളം വരെ വന്ന് എബിവിപി പ്രവര്‍ത്തകര്‍ ‘കഴിവ്’ തെളിയിച്ചിരുന്നു. ഇതിനെയാണ് യൂണിവേഴ്‌സിറ്റി കോളെജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കളിയാക്കിയത്.

ഇങ്ങനെ കടന്നുപോകുന്ന എബിവിപി പ്രവര്‍ത്തകര്‍ എല്ലാ എഴുത്തും പോസ്റ്ററുകളും വായിച്ച് വായിച്ച് കടന്നുപോകുന്നതും വീഡിയോയില്‍ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top