ഐഎസിലേക്കുള്ള റിക്രൂട്ട്മെന്റ് സംസ്ഥാനത്ത് തുടരുന്നു; മലപ്പുറത്ത് എട്ട് പേര്‍ക്കെതിരെ കേസെടുത്തു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്ള റിക്രൂട്ട്മെന്റd തുടരുന്നു. മലപ്പുറം വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എട്ട് പേര്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് എതിരെയാണ് കേസ് എടുത്തിട്ടുള്ളത്.
മലപ്പുറം വണ്ടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഐഎസ് നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്നതിന്റെ സൂചനകളാണ് നല്‍കുന്നത്. കഴിഞ്ഞ ദിവസം അഞ്ചു പേരെ ഐഎസ് ബന്ധത്തിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പത്തു പേര് സിറിയയിലേക്ക് കടന്നതായും പൊലീസ് സ്ഥിരീകരിച്ചു. ഇവര്‍ പലരും ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതായും പൊലീസ് വെളിപ്പെടുത്തി. ഈ വാര്‍ത്തയുടെ പിന്നാലെയാണ് മലപ്പുറം പൊലീസ് സമാനമായ കണ്ടെത്തല്‍ നടത്തി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എട്ട് പേര് ഐഎസില്‍ ചേക്കേറി എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇതില്‍ നാല് പേര് മരിച്ചതായും സംശയിക്കുന്നു. കോഴിക്കോട് ജില്ലയില്‍ നിന്നും താമരശേരി സ്വദേശി ഷൈബു നിഹാര്‍, വടകര സ്വദേശി മന്‍സൂര്‍, കൊയിലാണ്ടി സ്വദേശി ഫാജിത് എന്നിവരും കണ്ണൂര്‍ ജില്ലയില്‍ നിന്ന് ഷഹ്നാദ്, മലപ്പുറം കൊണ്ടോട്ടി സ്വദേശി മന്‍സൂര്‍, വാണിയമ്പലം സ്വദേശി മുഹദ്ദീസ്, അഷ്റഫ് മൗലവി, തുടങ്ങിയവരും എറണാകുളം ജില്ലയില്‍ നിന്ന് പെരുമ്പാവൂര്‍ സ്വദേശി സഫീര്‍ എന്നിവരുമാണ് ഭീകരസംഘടനയില്‍ ചേര്‍ന്നതെന്നാണ് സംശയിക്കുന്നത്. പ്രധാനമായും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ച് ഭീകരവാദസംഘടനകള്‍ കരുത്താര്‍ജ്ജിക്കുന്നതായും രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക