ഇത് ശി­വ­പു­രി, പത്തു രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കരാര്‍ എഴുതി ഭാര്യമാരെ പണക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുന്ന നാട്‌

പ്രതീകാത്മക ചിത്രം

ശിവപുരി : ഓരോ സ്­ത്രീയും ഒരുപാട് സ്വപ്‌നങ്ങളുമായാണ് വിവാഹ ജീവിതത്തിലേക്ക് കടക്കുന്നത്. എന്നാല്‍ വിവാഹ ശേഷം സ്വന്തം ഭര്‍ത്താവ് തന്നെ അവളെ പണത്തിന് വേണ്ടി മറ്റൊരാള്‍ക്ക് വാടകയ്ക്കുകൊടുക്കുന്ന ഒരു ഗ്രാമമാണ് മധ്യപ്രദേശിലെ ശിവപുരി. പണക്കാരന്‍ കൊണ്ടുവരുന്ന പത്തിന്റെയോ നൂറിന്റെയോ സ്റ്റാമ്പ് പേപ്പറില്‍ സ്വന്തം ഭര്‍ത്താവ് ഒപ്പുവെക്കുന്നതോടെ കരാര്‍ അരംഭിക്കുകയായി. പിന്നെ ആ യുവതി പണക്കാരന്റെ കരാര്‍ ഉറപ്പിച്ച വസ്തുവാണ്.

ഒന്നും രണ്ടും വര്‍ഷത്തേക്കാണ് ഇങ്ങ­നെ ഭര്‍­ത്താ­ക്ക­ന്മാര്‍ കാരാര്‍ എഴുതുന്നത്. കാലാവധി തീരുമ്പോള്‍ വീണ്ടും ഒന്നോ രണ്ടോ വര്‍ഷത്തേക്ക് പുതുക്കുന്നവരും ഇവരുടെ കൂട്ടത്തില്‍ ഉണ്ട്. ദ­ദ്ദീക്ഷ എ­ന്നാണ് ഈ പാ­ര­മ്പ­ര്യ­ദു­രാ­ചാ­ര­ത്തി­ന്റെ വി­ളി­പ്പേര്.

ഒരു കാരാര്‍ കഴിയുന്നതോടെ ഭര്‍ത്താക്കന്മാര്‍ ഭാര്യയെ അടുത്ത ആള്‍ക്ക് നല്‍കും. അങ്ങനെ ഒരുപാട് സ്വപ്‌നവുമായി വിവാഹ ജീവിതത്തിലേക്ക് കടന്നുവരുന്ന ഇവര്‍ ജീവിതത്തിന്റെ പകുതി കാലഘട്ടവും ജീവിക്കുന്നത് അന്യപുരുഷന്മാര്‍ക്കൊപ്പമാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top