കുവൈത്തിലെ കണ്ണൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂര്‍ എക്‌സ്പാറ്റേഴ്‌സ് അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

പ്രതീകാത്മക ചിത്രം

കുവൈത്തിലെ കണ്ണൂര്‍ ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കണ്ണൂര്‍ എക്‌സ്പാറ്റേഴ്‌സ് അസോസിയേഷന്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അബ്ബാസിയയില്‍ വെച്ച് നടന്ന പരിപാടിയില്‍ 350 തില്‍പരം പേര്‍ വൈദ്യ പരിശോധനക്കായി എത്തി രോഗികള്‍ക്ക് ആവശ്യമായ മരുന്നുകളും മറ്റ് പരിശോധനകളും സൗജന്യമായി നല്‍കി.

അസോസിയേഷന്‍ പ്രസിഡന്റ് ശപുഷ്പരാജ്, ജനറല്‍ സെക്രട്ടറി വിനയന്‍ കണ്ണൂര്‍, പ്രോഗ്രാം കണ്‍വീനര്‍ ഷാനു തലശ്ശേരി, വനിതാ വിംഗ് പ്രസിഡന്റ് സഹാറ മുതലായവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച ഡോക്ടര്‍മാര്‍ക്കും നര്‍സ്സുമാര്‍ക്കും അസോസിയേഷന്റെ വക ഉപഹാരം സമര്‍പ്പിക്കപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top