“എന്ത് കഷ്ടപ്പെട്ടിട്ടാണെന്നറിയോ.. ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ..”, ഹിന്ദു ഐക്യ വേദിയുടെ ഹര്‍ത്താലില്‍ വാഹനത്തിന് കേടുപാടുപറ്റിയ ഡ്രൈവറുടെ നിലവിളി വേദനയാകുമ്പോള്‍ (വീഡിയോ)

തൃശ്ശൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താലില്‍ പൊതുജന ജീവിതം ദു:സ്സഹമായി. ഹര്‍ത്താലില്‍ വാഹനത്തോട് അതിക്രമം കാണിച്ച ഹിന്ദു ഐക്യവേദിക്കാരോട് കരഞ്ഞ് നിലവിളിച്ച് സംസാരിക്കുന്ന ഡ്രൈവറുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

ജീവിക്കാന്‍ വേണ്ടിയാണ് ചേട്ടാ… ഇത് കൊണ്ട് നടക്കാനുള്ള പാട് അറിയോ.. എന്ത് കഷ്ടപ്പെട്ടിട്ടാ അറിയോ എന്നിങ്ങനെ ഡ്രൈവര്‍ സംസാരിക്കുമ്പോള്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകന്‍ ഇദ്ദേഹത്തെ ഒഴിവാക്കാന്‍ ശ്രമിക്കുന്നു. സംഭവത്തില്‍ രൂക്ഷമായ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉണ്ടാകുന്നത്. അതിനിടെ ഇന്ന് ഹര്‍ത്താലാണെന്ന് അറിഞ്ഞുകൂടെ എന്നും ചില ഹര്‍ത്താല്‍ അനുകൂലികള്‍ ചോദിക്കുന്നുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top