സൗദിയില്‍ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് രാജകുടുംബാംഗങ്ങളും മന്ത്രിമാരുമടക്കം 50 പേര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

സൗദിയില്‍ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് രാജകുടുംബാംഗങ്ങളും മന്ത്രിമാരുമടക്കം 50 പേര്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രുപികരിച്ച അഴിമതി വിരുദ്ധ സമിതിയാണ് ഇവരെ അറസ്റ്റ് ചെയത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പ്രമുഖ വൃവായികളും ഉള്‍പ്പെടും.

അഴിമതിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യ്‌യില്‍ 11 രാജകുടുംബാംഗങ്ങളും 38 മുന്‍മന്ത്രിമാരുമടക്കം 50 ലധികം പ്രമുഖരെ അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ സമിതിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇന്നലെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് കിരീടാവകാശിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സമിതിയെ നിയമിച്ചിരുന്നു. ഈ സമിതിയാണ് അഴിമതിയുമായി ബന്ധമുള്ളവരുടെ അറസ്റ്റിന് നേതൃത്വം നല്‍കിയത്. പ്രമുഖ സൗദി വ്യവസായികളായ പ്രിന്‍സ് വലീദ് ബിന്‍ തലാല്‍, മുഹമ്മദ് അല്‍അമൂദി അടക്കമുള്ളവര്‍ അറസ്റ്റിലായവരില്‍പെടും.

അനുമതിയില്ലാതെ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുക, കള്ളപ്പണം വെളുപ്പിക്കുക, വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് അനൃായമായി കോടിക്കണക്കിന് റിയാല്‍മതിക്കുന്ന സാധനങ്ങള്‍ വാങ്ങിക്കുക, അധികാരദുര്‍വിനിയോഗം, കൈക്കൂലി എന്നീ കുറ്റങ്ങള്‍കൊപ്പം വിശുദ്ധ ഹറം വികസന പദ്ധതിയില്‍ അഴിമതി കാണിക്കല്‍ തുടങ്ങിയവയാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പൊതുസ്വത്ത് വ്യക്തി താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതും അധികാര ദുര്‍വിനിയോഗം നടത്തുന്നതും എന്തുവില കൊടുത്തും തടയുമെന്ന് സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top