കണ്ണൂര്‍ പഴയങ്ങാടിയില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ചു മരണം; നിരവധിപേര്‍ക്ക് പരുക്ക്

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ ബസ്സ് അപകടത്തില്‍ അഞ്ച് മരണം. ഒരു സ്ത്രീയും നാല് പുരുഷന്മാരുമാണ് മരിച്ചത്.  നിരവധി പേര്‍ക്ക് പരുക്കേറ്റു. പിലാത്തറ മണ്ടൂര്‍ പള്ളിക്ക് സമീപം രാത്രി എട്ട് മണിയോടുകൂടിയാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ബസ്സിനു പിന്നില്‍ അമിത വേഗതയില്‍ വന്ന മറ്റൊരു ബസ്സ് ഇടിക്കുകയായിരുന്നു.

മരിച്ചവരില്‍ നാല് പേരെ തിരിച്ചറിഞ്ഞു. ഏഴോം സ്വദേശിനി പിപി സുബൈദ, പിപി മുഫീദ്, ചെറുകുന്ന് സ്വദേശി സുജിത്ത്, പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മരിച്ച സുബൈദയും മുഫീദും അമ്മയും മകനുമാണ്.

പരുക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ടയര്‍ കേടായതിനെത്തുടര്‍ന്ന് റോഡരുകില്‍ നിര്‍ത്തിയിട്ടിരുന്ന അന്‍വിത എന്ന സ്വകാര്യ ബസ്സില്‍ നിന്നിറങ്ങിയ ആളുകളെയാണ് അമിത വേഗതയില്‍ വന്ന മറ്റൊരു ബസ്സ് ഇടിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top