നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്: ബെഹ്റയ്ക്കും സന്ധ്യയ്ക്കുമെതിരെ ഗുരുതര ആരോപണം

ദിലീപ് ( ഫയല്‍ ചിത്രം )

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കി. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും, എഡിജിപി സന്ധ്യയും തന്നെ കുടുക്കിയെന്നും ദിലീപ് കത്തില്‍ പറയുന്നു. രണ്ടാഴ്ച മുന്‍പാണ് പന്ത്രണ്ട് പേജുകളടങ്ങിയ കത്ത് ദിലീപ് നല്‍കിയത്.

സംഭവത്തില്‍ വ്യാജ തെളിവുണ്ടാക്കി പൊലീസ് തന്നെ കുടുക്കുകയാണെന്നാണ് ദിലീപ് കത്തില്‍ ആരോപിക്കുന്നത്. നടി ആക്രമിക്കപ്പെട്ട ദിവസം തൊട്ടുള്ള ഓരോ വിവരങ്ങളും ദിലീപ് കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തെറ്റ് ചെയ്തത് പള്‍സര്‍ സുനിയാണെന്നിരിക്കെ തന്നെ കുറ്റക്കാരനെന്ന് ആരോപിച്ച് പൊലീസ്  അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും ദിലീപ് പറയുന്നു.

നിലവില്‍ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ കുടുങ്ങുമെന്നും കത്തില്‍ പറയുന്നു. എന്നാല്‍ ദിലീപ് കത്തില്‍ പരാമര്‍ശിക്കുന്ന കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വരുകയാണെന്നാണ് ആഭ്യന്തര സെക്രട്ടറി നല്‍കുന്ന വിശദീകരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top