എട്ടു വയസുകാരിയെയും സഹോദരനെയും പീഡിപ്പിച്ചു; പതിമൂന്നുകാരനെതിരെ പൊലീസ് കേസെടുത്തു

പ്രതീകാത്മക ചിത്രം
കോട്ടയം: എട്ടു വയസുകാരിയെയും സഹോദരനെയും പീഡിപ്പിച്ച പതിമൂന്നുകാരനെതിരെ പൊലീസ് കേസെടുത്തു. കോട്ടയം കുറവിലങ്ങാടാണ് സംഭവം. ഇവിടെ ഒരു കോളനിയില്‍ താമസിക്കുന്ന സഹോദരങ്ങളെ അയല്‍വാസിയായ പതിമൂന്നുകാരന് പീഡിപ്പിച്ചെന്നാണ് കേസ്.
ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയ കുട്ടി, മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച ശേഷം പെണ്‍കുട്ടിയെയും സഹോദരനെയും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശരീരവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ട പെണ്‍കുട്ടി അയല്‍വാസികളോടും അധ്യാപകരോടും വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്.

തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസെടുത്തു. സ്വന്തമായി സ്മാര്‍ട്ട് ഫോണുള്ള കുട്ടി ഈ ഫോണിലെ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടിയെ മുമ്പും പീഡിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. പോക്സോ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. പതിമൂന്നുകാരനും കുടുംബവും ഒളിവിലാണ്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക