“ഞാനീ സമ്പാദിക്കുന്നതെല്ലാം നിനക്കാണ്, പ്രണയത്തില്‍ വീണുപോയി”, അമല പോളിനോട് ആര്യ

ആര്യ, അമല

തമിഴ് സിനിമാ താരം ആര്യയുടെ അമലാ പോളിനേപ്പറ്റിയുള്ള ചില ട്വീറ്റുകള്‍ വൈറലാവുകയാണ്. സ്വതവേ തമാശക്കാരനായ താരത്തിന്റെ അഭിപ്രായപ്രകടനം കേട്ട് ആരാധകര്‍ക്കുള്‍പ്പെടെ സംശയം, ആര്യ ഇനിയെങ്ങാന്‍ കാര്യമായിട്ടാണോ?

ബോട്ടില്‍ യാത്രചെയ്ത് റോഡ് ടാക്‌സ് ലാഭിച്ചുവെന്നായിരുന്നു ആര്യയുടെ ആദ്യ ട്വീറ്റ്. അമല പോളിനേപ്പറ്റി പുറത്തുവന്ന വാര്‍ത്തകളും അമലയുടെ ബോട്ട് യാത്രയും പരാമര്‍ശിച്ചാണ് ആര്യ ഇത് പോസ്റ്റ് ചെയ്തത്.

ഞാന്‍ നിനക്കുവേണ്ടിയാണീ സമ്പാദിക്കുന്നതെല്ലാം, പ്രണയത്തില്‍ വീണുപോയി എന്നാണ് പിന്നീട് അദ്ദേഹം കുറിച്ചത്. പറയുന്നത് തമാശയല്ലെന്ന് ഹാഷ്ടാഗില്‍ ഉണ്ട്താനും. ഇതിന് രസികന്‍ മറുപടിയുമായി അമല പോളും രംഗം കൊഴുപ്പിച്ചു. ഇക്കാര്യം ആരോടും പറയരുതെന്ന വാക്ക് തെറ്റിച്ചുവെന്നായിരുന്നു മറുപടി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top