വീണ്ടും അഭിമാനമായി ശ്രീകാന്ത്; ഫ്രഞ്ച് ഓപ്പണിലൂടെ നേടിയത് ഈ വര്‍ഷത്തെ നാലാം കിരീടം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനലില്‍ ജപ്പാന്റെ കെന്റെ നിഷിമോന്തോയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് ശ്രീ കിരീടം സ്വന്തമാക്കിയത്. സ്കോര്‍ 21-14, 21-13. ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷതാരമായി ശ്രീ മാറി. കരിയറിലെ സൂപ്പര്‍ സീരീസ് കിരീടങ്ങളുടെ എണ്ണം ശ്രീ ആറായി ഉയര്‍ത്തി.
ഈ വര്‍ഷം അഞ്ച് ഫൈനലുകളില്‍ ശ്രീ നേടുന്ന നാലാം സൂപ്പര്‍ സീരീസ് കിരീടമാണ് ഫ്രഞ്ച് ഓപ്പണ്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ രണ്ടാം കിരീടവും. കഴിഞ്ഞയാഴ്ച ഡെന്മാര്ക്ക് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ ശ്രീകാന്ത് ഈ വര്‍ഷം നേരത്തെ ഇന്തോനേഷ്യന്‍ ഓപ്പണ്‍, ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടങ്ങളും സ്വന്തമാക്കിയിരുന്നു. സിംഗപ്പൂര്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ റണ്ണറപ്പുമായി.

ഒരു വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ സ്വന്തമാക്കിയതോടെ ലോകോത്തര താരങ്ങളായ ലിന് ഡാന്‍, ലീ ചോങ് വെയ്, ചെന്‍ ലോങ് എന്നിവര്‍ക്കൊപ്പമെത്തി ശ്രീകാന്ത്.
സെമിയില്‍ ഇന്ത്യന്‍ താരം എച്ച്എസ് പ്രണോയിയെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു (14-21, 21-19, 21-18) ശ്രീ ഫൈനലിലെത്തിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക