പശു ആപ്പുമായി ‘സെല്‍ഫി വിത്ത് ഗോമാത’

ഫയല്‍ ചിത്രം
കൊല്‍ക്കത്ത: പശുക്കളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇനി പുതിയ ആപ്പ്. ആര്‍എസ്എസ് അനുകൂല സംഘടനയായ ഗോസേവ പരിവാര്‍ നടത്തുന്ന ‘സെല്‍ഫി വിത്ത് ഗോമാത’ മത്സരത്തിന്റെ ഭാഗമായാണ് പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വരുന്നത്.
‘സെല്‍ഫി വിത്ത് ഗോമാതാ’ മത്സരത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കാനും പ്രവേശനത്തിനുള്ള അപേക്ഷകള്‍ എളുപ്പത്തിലാക്കാനുമാണ് പുതിയ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നതെങ്കിലും പശുക്കളുടെ വിവരങ്ങള്‍ ജനത്തിലെത്തിക്കാന്‍ ഏറ്റവും മികച്ച വഴിയാണിതെന്ന് സംഘാടകര്‍ പറയുന്നു.

2015ല്‍ ഞങ്ങള്‍ മത്സരം നടത്തിയപ്പോള്‍ വാട്സാപ്പ് വഴിയായിരുന്നു എന്‍ട്രികള്‍ ക്ഷണിച്ചത്. അത് ചില സാങ്കേതിക തടസ്സങ്ങള്‍ക്ക് വഴിവെച്ചിരുന്നു. അതുകൊണ്ടാണ് ഞങ്ങള്‍ പുതിയ തീരുമാനമെടുത്തത്- ഗോസേവ പരിവാര്‍ നേതാവ് ലളിത് അഗര്‍വാള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗോമാതാവിനെ പരിചരിക്കുന്നതിലൂടെ സമൂഹത്തിനെ പരിചരിക്കുന്നുവെന്ന ഞങ്ങളുടെ കാഴ്ചപ്പാട് ജനങ്ങളിലെത്തിക്കാന്‍ ഇതിലൂടെ കഴിയുമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം അനുകൂല സംഘടനയാണെങ്കിലും നേരിട്ട് മത്സരത്തിന്റെ ഭാഗമാകില്ലെന്നും എന്നാല്‍ ആശയത്തെ പിന്തുണയ്ക്കുമെന്നും ആര്‍എസ്എസ് മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ആശുപത്രിക്കും ആബുലന്‍സിനും പിന്നാലെയാണ് പശുക്കള്‍ക്ക് മൊബൈല്‍ ആപ്പ് ഏര്‍പ്പെടുത്താനുള്ള പുതിയ തീരുമാനം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക