താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു, പൂജ ചെയ്യാന്‍ അനുവദിക്കണമെന്ന് സംഘപരിവാര്‍ നേതാവ്

ദില്ലി: താജ്മഹല്‍ വിവാദം ഉടനെയെങ്ങും അവസാനിപ്പിക്കില്ലെന്നുറച്ച് സംഘപരിവാര്‍. താജ്മഹലില്‍ പൂജ ചെയ്യാന്‍ അനുവദിക്കണമെന്നാണ് പുതിയ ആവശ്യം. താജ്മഹല്‍ പണ്ട് ശിവക്ഷേത്രമായിരുന്നുവെന്നാണ് ഇതിന് കാരണമായി പറയുന്നത്. ഒരു ദേശീയ മാധ്യമത്തോടാണ് ഇത്തരത്തില്‍ ഇവര്‍ പ്രതികരിച്ചിരിക്കുന്നത്.

ആര്‍എസ്എസിന്റെ ചരിത്ര വിഭാഗമായ അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതിയാണ് ഇത്തരത്തിലുള്ള വിഡ്ഢിത്തരവുമായി രംഗത്ത് വന്നിരിക്കുന്നത്. താജ്മഹല്‍ എന്തിനാണ് മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക്ക് അനുമതി നല്‍കിയത് എന്നും അഖില്‍ ഭാരതീയ ഇതിഹാസ് സങ്കലന്‍ സമിതി ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബാലമുകുന്ദ് പാണ്ഡെ ചോദിക്കുന്നുണ്ട്. ഈ അനുമതി പിന്‍വലിക്കണമെന്നും പാണ്ഡെ ആവശ്യപ്പെട്ടു.

നമാസ് അനുവദിക്കുകയാണെങ്കില്‍ ഹിന്ദുക്കള്‍ക്ക് ശിവപൂജ നടത്താനുള്ള അനുമതിയും ലഭിക്കണം. താജ്മഹല്‍ നേരത്തെ ശിവക്ഷേത്രമായിരുന്നു. ഇതിന് തെളിവുകളുണ്ട്. മുസ്ലിം ഭരണാധികാരികളാല്‍ തകര്‍ക്കപ്പെട്ട് സ്മാരകങ്ങളായിമാറിയ പൈതൃക കെട്ടിടങ്ങള്‍ പുനരുദ്ധരിക്കണമെന്നും ഇയാള്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top