ലോകത്ത് ആദ്യമായി ഒരു റോബോട്ടിന് പൗരത്വം നല്‍കി സൗദി

ലോക ചരിത്രത്തില്‍ ആദൃമായി മനുഷ്യ നിര്‍മ്മിത യന്ത്രമനുഷ്യന് സൗദി അറേബ്യ പൗരത്വം കൊടുത്തു. തനിക്ക് സൗദി പൗരത്വം ലഭിച്ചുവെന്ന് സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് തന്നെയാണ് വെളിപ്പെടുത്തിയത്. വന്‍ നിക്ഷേപ പദ്ധതികളുമായി സൗദി അറേബ്യയെ മാറ്റിമറിക്കാനൊരുങ്ങുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് സോഫിയ എന്ന ഹ്യുമനോയ്ഡിന് പൗരത്വം നല്‍കുമെന്ന് സൗദി അറേബ്യ പ്രഖ്യാപിച്ചത്. രാജൃത്തിന്റെ മെഗാ പ്രോജക്ടായ നിയോം സിറ്റിയുടെ ഭാഗമായാണ് സോഫിയയുടെ വരവ്.

ലോകത്തെ ഏറ്റവും ഇന്റലിജന്റായ യന്ത്രമനുഷ്യനാണ് സോഫിയ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സിന്റെ വിപഌകരമായ സാങ്കേതിക വിദ്യയോടെയാണ് സോഫിയയുടെ ജനനം. ലോകത്ത് ആദൃമായി പൗരത്വം ലഭിച്ച യന്ത്രമനുഷ്യനാണ് സോഫിയയെന്ന് റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് സഊദ് അല്‍ ഖഹ്ത്വാനി പറഞ്ഞു. നിയോം പദ്ധതിയുടെ ഭാവികാര്യങ്ങള്‍ വിശദീകരിക്കുവാന്‍ കഴിയുന്ന പ്രതീകാത്മക അടയാളമായാണ് സോഫിയ എന്നും സഊദ് അല്‍ ഖഹ്ത്വാനി കൂട്ടിച്ചേര്‍ത്തു.

ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും സംസാരത്തിനനുസരിച്ച് മുഖഭാവങ്ങളില്‍ മാറ്റം വരുത്താനും സോഫിയക്കു കഴിയും. കഴിഞ്ഞ ദിവസം നടന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനീഷേറ്റീവ് സമ്മേളനത്തില്‍ സോഫിയയെ അവതരിപ്പിച്ചതോടൊപ്പം ഈ യന്ത്രമനുഷ്യന്റെ ലൈവ് അഭിമുഖവും ഉണ്ടായിരുന്നു. സോഫിയക്കൊപ്പം സെല്‍ഫിയെടുക്കുവാനും ചോദ്യങ്ങള്‍ ചോദിക്കുവാനും ചടങ്ങിനെത്തിയവര്‍ മത്സരിക്കുകയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top