ടാറ്റാ ടെലക്കോമിന്റെ വഴിയേ റിലയന്‍സ് കമ്മൂണിക്കേഷന്‍സ്; പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു

അനില്‍ അംബാനി

പ്രവര്‍ത്തനം അവസാനിപ്പിക്കില്ലെന്ന അംബാനിയുടെ വാക്കുകളെ വിശ്വസിച്ചവര്‍ക്ക് നിരാശ. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയെ കൈവിടില്ല എന്ന് അനില്‍ അംബാനി പറഞ്ഞ് ഏതാനും മാസങ്ങള്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്നതാണ് ശ്രദ്ധേയമായ വസ്തുത.

കൊടും കടബാധ്യതയുളള കമ്പനി അടച്ചുപൂട്ടുമെന്നുതന്നെയായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതും. എന്നാല്‍ അപ്രതീക്ഷിതമായാണ് കമ്പനിയെ കൈവിടില്ല എന്ന് അംബാനി പ്രഖ്യാപിച്ചത്. 43,000 കോടി രൂപ കടമുള്ള കമ്പനിയെ എന്തിനുവേണ്ടി കൈവിടാതിരിക്കണം എന്ന ചര്‍ച്ചകളും ഏറെ നടന്നു. അനില്‍ അംബാനിയെ ഉപഭോക്താക്കളുള്‍പ്പെടെ വിശ്വസിക്കുകയാണുണ്ടായത്.

2ജി, 3ജി സേവനങ്ങള്‍ കമ്പനി ഉടന്‍ അവസാനിക്കും. എന്നാല്‍ 4ജി സേവനങ്ങള്‍ തല്‍ക്കാലം പ്രവര്‍ത്തനം തുടരും. ജിയോയാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് 4ജി സേവനങ്ങള്‍ നല്‍കുന്നത്. 4ജി സേവനങ്ങള്‍ ചുരുക്കം സര്‍ക്കിളുകളിലേ റിലയന്‍സ് നല്‍കുന്നുമുള്ളൂ. മറ്റ് ഉപഭോക്താക്കള്‍ എന്തുചെയ്യണമെന്ന് കമ്പനി വ്യക്തമാക്കുന്നില്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top