വനിതാ ബുള്ളറ്റ് റൈഡര്‍ സന ഇഖ്ബാല്‍ വാഹനാപകടത്തില്‍ മരിച്ചു; അപകടത്തില്‍ ദുരൂഹതയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ്

സന ഇഖ്ബാല്‍

ഹൈദരാബാദ്: പ്രശസ്ത വനിതാ ബുള്ളറ്റ് റൈഡര്‍ സന ഇഖ്ബാല്‍(29) കാര്‍ അപകടത്തില്‍ മരിച്ചു. ആത്മഹത്യയ്ക്കും വിഷാദത്തിനും എതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമായി രാജ്യത്തുടനീളം ബുള്ളറ്റില്‍ 38,000 കിലോമീറ്ററോളം സന സഞ്ചരിച്ചിരിച്ചിട്ടുണ്ട്.

ഭര്‍ത്താവിനൊപ്പം പോകവെ ഹൈദരാബാദില്‍ വച്ച് പുലര്‍ച്ചെ നാലോടെ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സന ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചു. ഭര്‍ത്താവ് അബ്ദുള്‍ നദീം ചികിത്സയിലാണ്.

എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സന അയച്ചിരുന്ന മെസേജ് ദുരൂഹതകള്‍ക്ക് വഴിവെക്കുന്നുണ്ട്. ഹൃദയാഘാതം മൂലമോ, സ്‌ട്രോക്ക് കൊണ്ടോ താന്‍ മരിക്കുകയാണെങ്കില്‍ അതിന് കാരണക്കാര്‍ ഭര്‍ത്താവും ഭര്‍ത്തൃവീട്ടുകാരുമായിരിക്കുമെന്നാണ് സനയുടെ മെസേജ്.  എന്നാല്‍ കുടുംബ കാര്യങ്ങളില്‍ ഇരുവരും തമ്മില്‍ നേരത്തെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും അപ്പോള്‍ സന സുഹൃത്തുക്കള്‍ക്കയച്ച മെസേജാണിതെന്നും പൊലീസ് പറഞ്ഞു.

എങ്കിലും സനയുടെ മരണത്തിനിടയാക്കിയ കാര്‍ അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top