മെര്‍സല്‍ കണ്ടത് ഇന്റര്‍നെറ്റിലെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ; വിവരക്കേട് വിളിച്ചുപറഞ്ഞ് കുടുക്കിലായി ബിജെപി നേതാവ്

തമിഴ് സൂപ്പര്‍ താരം വിജയ് യുടെ യഥാര്‍ഥ നാമം ജോസഫ് വിജയ് എന്നാണെന്ന് എടുത്തുപറഞ്ഞ് വിഷയത്തില്‍ മതം കലര്‍ത്തിയ ബിജെപി ദേശീയ സെക്രട്ടറി എച്ച് രാജ സ്വന്തം മണ്ടത്തരംകൊണ്ട് പുലിവാലുപിടിച്ചു. മെര്‍സല്‍ കണ്ടത് എങ്ങനെയാണ് എന്നുള്ള ചോദ്യത്തിന് കണ്ടത് ഇന്റര്‍നെറ്റിലാണെന്ന് രാജ തുറന്നുസമ്മതിച്ചു.

ഒരു ചാനലിനോടായിരുന്നു രാജയുടെ തുറന്നുപറച്ചില്‍. ഇദ്ദേഹം തന്നെയാണ് മെര്‍സലിന്റെ നിര്‍മാതാവ് ക്രിസ്ത്യാനിയാണോ എന്ന് പരിശോധിക്കും എന്നും പറഞ്ഞത്. വിഷയത്തില്‍ മതം കലര്‍ത്തിയ ഇയാള്‍ പക്ഷേ സ്വന്തം കാര്യത്തില്‍ നിയമ ലംഘനം നടത്താന്‍ യാതൊരുമടിയും കാണിച്ചില്ല. ഇന്റര്‍നെറ്റില്‍നിന്ന് സിനിമയുടെ വ്യാജ പതിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കടുത്ത നിയമ ലംഘനമാണെന്നിരിക്കെ ഇയാള്‍ക്കെതിരെ നിയമ നടപടിയുണ്ടാകാനും സാധ്യതയുണ്ട്.

എന്നാല്‍ പറഞ്ഞ മണ്ടത്തരവും നിയമലംഘനവും മനസിലാക്കിയെന്നവണ്ണം വാട്ട്‌സാപ്പ് ക്ലിപ്പാണ് കണ്ടതെന്നുപറഞ്ഞ് ഉരുണ്ടുകളിക്കാന്‍ ശ്രമിച്ചു. ബിജെപിയുടെ ദേശീയ സെക്രട്ടറിയായതിനാല്‍ സിനിമകളുടെ വ്യാജപതിപ്പ് കാണാം എന്നാണോ ഇയാള്‍ ഉദ്ദേശിച്ചത് എന്നും വ്യക്തമല്ല. എന്തായാലും സിനിമ വെട്ടക്കുറയ്ക്കണം എന്ന ബിജെപിയുടെ ആവശ്യത്തിനായി മുറവിളികൂട്ടുന്നവരില്‍ സിനിമയുടെ വ്യാജപ്രിന്റുകള്‍ കൈവശം വച്ച് കാണുന്നവരുമുണ്ടെന്ന് ഇതോടെ വ്യക്തമാവുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top