കൊല്ലത്ത് സ്‌കൂള്‍ വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അധ്യാപികമാര്‍ക്കെതിരെ കേസെടുത്തു

ആരോപണമുയര്‍ന്ന  ട്രിനിറ്റി ലിസിയം സ്‌കൂള്‍

കൊല്ലം: കൊല്ലത്ത് പത്താംക്ലാസ്സുകാരി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് ചാടിയ സംഭവത്തില്‍ പൊലീസ് രണ്ട് അധ്യപകര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസെടുത്തു. സിന്ധു, ക്രസന്റ് എന്നീ അധ്യാപികമാര്‍ക്കെതിരെയാണ് കേസ്. അതേസമയം കുട്ടിയെ ആദ്യമെത്തിച്ച ആശുപത്രിയില്‍ കുട്ടിയുടെ ഗുരുതരാവസ്ഥ ബോധപൂര്‍വ്വം മറച്ചുപിടിച്ചെന്നും പിതാവ് ആരോപിക്കുന്നു.

അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ മൊഴിയെടുക്കാന്‍ സാധിക്കാത്തതിനാല്‍ പിതാവിന്റെ മൊഴി തിരുവന്തപുരത്തെത്തി പൊലീസ് രേഖപ്പെടുത്തി. തന്റെ ഇളയ മകളെ ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയിരുന്നതിനെതിരെ ക്രസന്റ് എന്ന അധ്യാപികയ്‌ക്കെതിരെ തങ്ങള്‍ പരാതി പറഞ്ഞിരുന്നുവെന്നും തുടര്‍ന്ന് എങ്ങനെ ഇരുത്തുന്നുവെന്ന് പരിശോധിക്കാന്‍ പോയ തന്റെ മൂത്ത മകളെ സിന്ധുവെന്ന അധ്യാപിക മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് മകള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നും പിതാവിന്റെ പരാതിയില്‍ പറയുന്നു.

സിന്ധുവിന് പിന്തുണ നല്‍കി ക്രസന്റ് സംസാരിക്കുകയും തങ്ങളോട് കൊല്ലത്തെ ആശുപത്രിയില്‍ വെച്ച് മോശമായി പെരുമാറിയെന്നും പിതാവ് പൊലീസിന് മൊഴി നല്‍കി. അധ്യാപികമാരെ പൊലീസ് ചോദ്യം ചെയ്യും. സ്‌കൂളില്‍ പൊലീസ് തെളിവെടുപ്പ് നടത്തും. 511, 305, 34 ഐപിസി വകുപ്പുകള്‍ പ്രകാരമാണ് കേസ്.

അതേസമയം കെമിസ്ട്രി ലാബില്‍വെച്ച് തന്റെ മകനെ മറ്റൊരധ്യാപിക തല്ലിയെന്നാരോപിച്ച് കൊല്ലം ഇളമ്പള്ളൂര്‍ സ്വദേശി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. കുട്ടിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ആശുപത്രി അധികൃതരില്‍ നിന്നും പൊലീസ് റിപ്പോര്‍ട്ട് വാങ്ങും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top