കാബൂളിലെ പള്ളിയില്‍ ബോംബ് സ്‌ഫോടനം; മുപ്പതോളം വിശ്വാസികള്‍ കൊല്ലപ്പെട്ടു


പ്രതീകാത്മക ചിത്രം

കാബൂള്‍ : അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 30തോളം ആളുകള്‍ കൊല്ലപ്പെട്ടു. കാബൂളിലെ  ഇമാം സമാന്‍ പള്ളിയിലാണ് സ്‌ഫോടനം ഉണ്ടായത്. നിസ്‌കാരത്തിനായി വിശ്വാസികള്‍ പള്ളിയില്‍ എത്തിയ സമയത്താണ് സ്‌ഫോടനം ഉണ്ടായതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ എത്ര പേര്‍ മരിച്ചിട്ടുണ്ട് എന്നതിന്റെ കണക്കുകള്‍ വ്യക്തമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. എങ്കിലും 30തോളം മൃതദേഹങ്ങള്‍ പള്ളിയില്‍ നിന്നും നീക്കം ചെയ്തതായാണ് ഇവര്‍ പറയുന്നത്. പരിക്കേറ്റ നാല്‍പതോളം ആളുകളെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അഫ്ഗാനിസ്ഥാനില്‍ ഷിയ വിഭാഗത്തിനെതിരെ വലിയ തോതിലുള്ള ആക്രമണമാണ് ഈ വര്‍ഷം ഉണ്ടായത്. 84 പേര്‍ കൊല്ലപ്പെടുകയും 194 ആളുകള്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പള്ളികള്‍, ഇവരുടെ മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കുനേരയാണ് പല ആക്രമണങ്ങളും ഉണ്ടായത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top