മൈക്രോമാക്‌സുമായി സഹകരിച്ച് ഭാരത് ഫോണുമായി ബിഎസ്എന്‍എല്‍; 97 രൂപയ്ക്ക് നല്‍കും അണ്‍ലിമിറ്റഡ് 4ജിയും ടോക് ടൈമും

ജിയോയുമായി പരമാവധി മത്സരിച്ച് നേട്ടമുണ്ടാക്കി മുന്നേറുകയാണ്v. ജിയോയുടെ 4ജി ഫീച്ചര്‍ഫോണ്‍ വിപണിയിലെത്തിയപ്പോഴാണ് മറ്റ് കമ്പനികള്‍ ഇങ്ങനെയൊരു കാര്യം ആലോചിച്ച് തുടങ്ങിയത്. എയര്‍ടെലും 4ജി ഫീച്ചര്‍ഫോണിന്റെ വഴിയേ വന്നുകഴിഞ്ഞു.

ഇപ്പോള്‍ന്‍ എല്‍ ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ച് അതിശയിപ്പിച്ചിരിക്കുകയാണ്. മൈക്രോമാക്‌സാണ് ഫോണ്‍ നിര്‍മിച്ചിരിക്കുന്നത്. വെറും 97 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റും അണ്‍ലിമിറ്റഡ് ടോക് ടൈമുമാണ് ഫോണിനൊപ്പം നല്‍കുന്നത്.

2,200 രൂപയാണ് ഫോണിന്റെ വില. ജിയോയുടെ ഫോണിനുള്ളതുപോലെ കമ്പനി നല്‍കുന്ന സിം മാത്രമേ ഇടാന്‍ സാധിക്കൂ എന്ന നിയന്ത്രണങ്ങളൊന്നുമില്ല ഭാരത് 1 എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണിന്. ഏത് സിമ്മും ഇടാം, അതും രണ്ടെണ്ണം. മറ്റ് എല്ലാ സൗകര്യങ്ങളും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബിഎസ്എന്‍എല്ലിന് 4ജി സേവനം ഇല്ല എന്നതാണ് മറ്റൊരു കാര്യം. നിലവില്‍ ഡേറ്റാ സര്‍വീസുകള്‍ 3ജിയില്‍ നല്‍കും. പിന്നീട് 4ജി സേവനങ്ങള്‍ നല്‍കാനാരംഭിക്കുമ്പോള്‍ ഇതിലും ഉപയോഗിക്കാം. എന്നാല്‍ മറ്റ് സേവന ദാതാക്കളുടെ 4ജി സിം ഉപയോഗിക്കുകയുമാകാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top